സം​സ്ഥാ​ന ഇ​ൻ​ക്ലൂ​സീ​വ് കാ​യി​ക​മേ​ള; ജി​ല്ല​യി​ൽ ​നി​ന്ന് 105 കു​ട്ടി​ക​ൾ
Sunday, November 3, 2024 7:50 AM IST
ക​ണ്ണൂ​ർ: എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്‌​കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഇ​ൻ​ക്ലൂ​സീ​വ് കാ​യി​ക​മേ​ള​യി​ൽ ജി​ല്ല​യി​ൽ നി​ന്നും 105 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു. ഗെ​യിം​സ് ഇ​ന​ത്തി​ൽ 70 കു​ട്ടി​ക​ളും അ​ത്‌​ല​റ്റി​ക്‌​സ് ഇ​ന​ത്തി​ൽ 35 കു​ട്ടി​ക​ളു​മാ​ണ് ബി​ആ​ർ​സി, ജി​ല്ലാ ത​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന സെ​ല​ക്‌ഷൻ ട്ര​യ​ലു​ക​ളി​ലൂ​ടെ സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കെ​പ്പെ​ട്ട​ത്.

സ്റ്റാ​ൻ​ഡിം​ഗ് ജം​പ്, ത്രോ ​ബോ​ൾ, റി​ലേ 100 മീ​റ്റ​ർ ഓ​ട്ടം എ​ന്നി​ങ്ങ​നെ അ​ത്‌​ല​റ്റി​ക് വി​ഭാ​ഗ​ത്തി​ൽ കു​ട്ടി​ക​ളി​ൽ ഗൈ​ഡ് റ​ണ്ണ​ർ​മാ​രാ​യി ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ലെ കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും. എ​സ്​എ​സ്​കെ ക​ണ്ണൂ​ർ ഡി​പി​സി ഇ.​സി. വി​നോ​ദ്, ഡി​പി​ഒ​മാ​രാ​യ ഡോ. ​പി.​കെ. സ​ബി​ത്ത്, രാ​ജേ​ഷ് ക​ട​ന്ന​പ്പ​ള്ളി, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഡോ.​ ദീ​പേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.ജി​ല്ലാ​ത​ല യാ​ത്ര​യ​യ​പ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.