ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ റാ​ലി
Sunday, November 3, 2024 7:50 AM IST
ഇ​ട​ച്ചേ​രി: മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ട​ച്ചേ​രി റ​ഡി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ റാ​ലി ന​ട​ത്തി.

ഇ​ട​ച്ചേ​രി പ്ര​ദേ​ശ​ത്തെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ, രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ, കു​ടും​ബ​ശ്രീ​ക​ൾ എ​ന്നി​വ​രെ​യും സ​ഹ​ക​രി​പ്പി​ച്ചാ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. റാ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മ്മേ​ള​നം മേ​യ​ർ മു​സ്‌​ലി​ഹ്‌ മ​ഠ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ൺ​സി​ല​ർ ടി. ​ര​വീ​ന്ദ്ര​ൻ ശു​ചി​ത്വ സ​ന്ദേ​ശം ന​ൽ​കി. കൗ​ൺ​സി​ല​ർ കു​ക്കി​രി രാ​ജേ​ഷ് ശു​ചി​ത്വ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ, സി.​കെ. വി​നോ​ദ്, ഇ​ട​ച്ചേ​രി ശു​ചി​ത്വ അം​ബാ​സി​ഡ​ർ കെ.​എം. പ്ര​കാ​ശ​ൻ, കു​ട്ടി​ക​ളു​ടെ ശു​ചി​ത്വ അം​ബാ​സി​ഡ​ർ സാ​ധി​ക ര​ത്നേ​ഷ്, ടി.​കെ. ദി​വാ​ക​ര​ൻ, അ​നൂ​പ് ബാ​ല​ൻ, എം.​കെ. സ​ജേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ആ​ർ. അ​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ഹ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.