‌മേ​ഴ്സി കോ​പ്സി​ന്‍റെ കൈ​ത്താ​ങ്ങി​ൽ അ​വ​ന്തി​ക​യും അ​നാ​മി​ക​യും അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്ടി​ലേ​ക്ക്
Monday, November 4, 2024 3:24 AM IST
മാ​ഹി: മ​സ്ക്കു​ലാ​ർ ഡി​സ്ട്രോ​ഫി എ​ന്ന അ​പൂ​ർ​വ രോ​ഗം പി​ടി​പെ​ട്ട് ന​ട​ക്കു​വാ​ൻ വ​യ്യാ​താ​യ മാ​ഹി പ​ന്ത​ക്ക​ലി​ലെ കു​ള​മു​ള്ള​തി​ൽ താ​ഴെ​ക്കു​നി​യി​ൽ അ​വ​ന്തി​ക-​അ​നാ​മി​ക സ​ഹോ​ദ​രി​മാ​ർ​ക്ക് പു​തി​യ വീ​ടൊ​രു​ക്കി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മേ​ഴ്സി കോ​പ്സ് ചാ​രി​റ്റി ട്ര​സ്റ്റ്. കു​ള​മു​ള്ള തി​ൽ താ​ഴെ​കു​നി​യി​ൽ ബി​ജു- ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് ഇ​രു​വ​രും.

നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​വ​ന്തി​ക​യ്ക്ക് രോ​ഗം പി​ടി​പെ​ട്ട​ത്. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ബി​ജു ത​ന്‍റെ ഓ​ട്ടോ​യി​ൽ കു​ട്ടി​യെ സ്കൂ​ളി​ൽ എ​ത്തി​ക്കും. അ​ധി​കാ​ലം ക​ഴി​യും മു​ന്പെ അ​വ​ന്തി​ക​യു​ടെ സ​ഹോ​ദ​രി അ​നാ​മി​ക​യ്ക്കും ഇ​തേ രോ​ഗം പി​ടി​പെ​ട്ടു. ര​ണ്ടു പേ​രും പൂ​ർ​ണ​മാ​യി വീ​ൽ​ചെ​യ​റി​ലാ​യി.

ഇ​തോ​ടെ ഇ​വ​രു​ടെ കു​ടും​ബ​മാ​കെ ത​ള​ർ​ന്നു. നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ ഭ​വ​ന നി​ർ​മാ​ണ​ക്ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു വീ​ട് നി​ർ​മാ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​യി. ഇ​തി​നി​ട​യി​ലാ​ണ് തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മേ​ഴ്സി കോ​പ്സ് ചാ​രി​റ്റി ട്ര​സ്റ്റ് ഈ ​കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​കു​ന്ന​ത്. ഏ​ഴു മാ​സ​ത്തി​നു​ള്ളി​ൽ 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് പു​തി​യ വീ​ട് ഭ​വ​ന നി​ർ​മാ​ണ​ക്ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ച്ചു.

കു​ടും​ബ​ത്തി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന സ്ഥ​ലം ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി കു​ട്ടി​ക​ളു​ടെ ചി​കി​ത്സ യ്ക്കാ​യി ലോ​ണെ​ടു​ത്തി​രു​ന്നു. പ​ന്ത​ക്ക​ലി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ അ​സീ​സ് ഹാ​ജി ത​ന്‍റെ സു​ഹൃ​ത്തി​നെ ബ​ന്ധ​പ്പെ​ട്ട് ലോ​ൺ തു​ക ബാ​ങ്കി​ൽ പൂ​ർ​ണ​മാ​യും അ​ട​ച്ച് സ്ഥ​ല​ത്തി​ന്‍റെ രേ​ഖ തി​രി​ച്ചെ​ടു​ത്തു കൊ​ടു​ത്തു.

ഈ ​സ്ഥ​ല​ത്താ​ണ് പു​തി​യ വീ​ട് പ​ണി​ത​ത്. സ്ഥ​ലം തി​രി​ച്ചു ല​ഭി​ച്ച​തോ​ടെ​യാ​ണ് മു​ൻ മാ​ഹി എം​എ​ൽ​എ ഡോ. ​വി.​രാ​മ​ച​ന്ദ്ര​ൻ ചെ​യ​ർ​മാ​നാ​യി ഭ​വ​ന നി​ർ​മാ​ണ​ക്ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. പ​ഠി​ക്കാ​ൻ മി​ടു​ക്ക​രാ​ണ് ഇ​രു​വ​രും. അ​വ​ന്തി​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി ഇ​പ്പോ​ൾ ത​ല​ശേ​രി ഗ​വ.​ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ഡി​ഗ്രി​ക്ക് പ​ഠി​ക്കു​ക​യാ​ണ്. അ​നാ​മി​ക പ​ന്ത​ക്ക​ൽ ഐ​കെ​കെ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ശ​നി​യാ​ഴ്‌​ച ന​ട​ന്ന ച​ട​ങ്ങി​ൽ മാ​ഹി പോ​ലീ​സ് സൂ​പ്ര​ണ്ട് ജി. ​ശ​ര​വ​ണ​ൻ പു​തി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ കു​ട്ടി​ക​ളു​ടെ അ​ച്ഛ​നും കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭ​വ​ന നി​ർ​മാ​ണ​ക്ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​വി. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സ് ഡി​സി​പി കെ.​എ​സ്. സു​ദ​ർ​ശ​ൻ, മേ​ഴ്സി കോ​പ്സ് കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ കെ.​ബി.​സു​നി​ൽ​കു​മാ​ർ, മാ​ഹി മു​ൻ പോ​ലീ​സ് സൂ​പ്ര​ണ്ട് രാ​ജ​ശ​ങ്ക​ർ വ​ള്ളാ​ട്ട്, ടി.​കെ. ഗം​ഗാ​ധ​ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.