ഹൃ​ദ്രോ​ഗം ജ​യി​ച്ച​വ​രു​ടെ ഒ​ത്തു​ചേ​ര​ലു​മാ​യി കിം​സ് ശ്രീ​ച​ന്ദ് ആ​ശു​പ​ത്രി
Saturday, November 2, 2024 4:27 AM IST
ക​ണ്ണൂ​ർ: കിം​സ് ശ്രീ​ച​ന്ദ് ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഹൃ​ദ്രോ​ഗ ചി​കി​ത്സ ക​ഴി​ഞ്ഞ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​വ​രു​ടെ ഒ​ത്തു​ചേ​ര​ൽ "ഖ​ൽ​ബ് ' ശ്ര​ദ്ധേ​യ​മാ​യി. ഹോ​ട്ട​ൽ ബെ​നാ​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ഹൃ​ദ്രോ​ഗ ചി​കി​ത്സ​യി​ലൂ​ടെ പു​ന​ർ​ജീ​വി​തം നേ​ടി​യ​വ​ർ​ക്ക് കിം​സ് ഹെ​ൽ​ത്ത് കെ​യ​ർ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്ത് അ​വ​രെ ആ​ദ​രി​ച്ചു. ഡോ. ​ര​വീ​ന്ദ്ര​ൻ (ഡ​യ​റ​ക്ട​ർ ആ​ൻ​ഡ് സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് കാ​ർ​ഡി​യാ​ക് സ​യ​ൻ​സ്), ഡോ. ​സു​ന്ദീ​പ് (സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി), ഡോ. ​കൃ​ഷ്ണ കു​മാ​ർ (സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് സി​വി​ടി​എ​സ്), ഡോ. ​ദി​ൽ​ഷാ​ദ് (യൂ​ണി​റ്റ് ഹെ​ഡ് കിം​സ് ശ്രീ​ച​ന്ദ്), ഡോ. ​പ്ര​വി​ത (എ​ജി​എം ഓ​പ്പ​റേ​ഷ​ൻ​സ്), കിം​സ് കേ​ര​ള ക്ല​സ്റ്റ​റി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നും ഡ​യ​റ​ക്ട​റു​മാ​യ ഫ​ർ​ഹാ​ൻ യാ​സീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ങ്കെ​ടു​ത്ത​വ​ർ ത​ങ്ങ​ളു​ടെ ഹൃ​ദ്രോ​ഗ ചി​കി​ത്സ​യു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. കിം​സ് ശ്രീ​ച​ന്ദ് ആ​ശു​പ​ത്രി​യി​ലെ മി​ക​ച്ച ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ച്ചു​വെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. കിം​സ് ശ്രീ​ച​ന്ദ് ആ​ശു​പ​ത്രി ക​ണ്ണൂ​രി​ൽ കാ​ർ​ഡി​യോ​ള​ജി മേ​ഖ​ല​യി​ൽ നി​ർ​ണാ​യ​ക​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ടെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. ഫോ​ൺ: 70344 66330.