ചന്ദനക്കാംപാറ: ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി പയ്യാവൂർ പഞ്ചായത്ത് നടത്തിയ പരിശോധനയിൽ 120ൽ 116 മാർക്കും എ പ്ലസ് ഗ്രേഡും നേടിയാണ് ചെറുപുഷ്പ യുപി സ്കൂൾ പഞ്ചായത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ശുചിത്വ വിദ്യാലയത്തിനുള്ള സർട്ടിഫിക്കറ്റ് കൈമാറി.
പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോൺ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, അസിസ്റ്റന്റ് മാനേജർ ഫാ. ജിന്റോ കടയിലാൻ, മുഖ്യാധ്യാപിക വിജി മാത്യു, റോയി വെട്ടത്ത്, ജെസി സിജോയ്, അലീന സിജോയ് എന്നിവർ പ്രസംഗിച്ചു.
ആലക്കോട്: മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ആലക്കോട് പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ ഹരിത സ്ഥാപനങ്ങൾ ആയി ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് പ്രഖ്യാപിച്ചു.
156 അയൽക്കൂട്ടങ്ങൾ, കൃഷിഭവൻ, അസി. എൻജിനിയർ ഓഫീസ്, കുടുംബശ്രീ ഓഫീസ്, പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി, ഫാമിലി ഹെൽത് സെന്റർ തേർത്തല്ലി, ആയുർവേദ ആശുപത്രി നെല്ലിപ്പാറ, ഹോമിയോ ആശുപത്രി കുട്ടാപറമ്പ, എന്നീ സ്ഥാപനങ്ങളും, രയറോം ഇഹ്യാഹ് ഉലൂമുദ്ധീൻ മദ്രസ, ഹരിത ടൂറിസം കേന്ദ്രം ആയി വൈതൽകുണ്ട് വെള്ളച്ചാട്ടവും, ഹരിത വിദ്യാലയങ്ങൾ ആയി ആലക്കോട് എൻഎസ്എസ് സ്കൂൾ, ചിറ്റടി എഎൽപി സ്കൂൾ, ഹോളി ഫാമിലി എൽപിഎസ് നെല്ലിപ്പാറ, ജിയുപിഎസ് പരപ്പ, ജിയുപിഎസ് തിമിരി, ജിയുപിഎസ് ഒറ്റത്തൈ എന്നീ വിദ്യാലങ്ങളും ഹരിത പ്രഖ്യാപനം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷ പി.സി. അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ, നിഷ വിനു, ജോൺസൺ താരാമംഗലം, കവിതാ ഗോവിന്ദൻ, മാത്യു പുതിയേടം, വത്സല പ്രകാശ്, ധന്യ ഗോപി, മനോജ് എന്നിവർ പ്രസംഗിച്ചു.