"വി​ത്ത്' യു​വ​സാ​ഹി​ത്യ ക്യാ​മ്പ് ഇ​ന്ന് സ​മാ​പി​ക്കും
Monday, November 4, 2024 3:24 AM IST
ക​ണ്ണൂ​ർ: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് പ​യ്യാ​മ്പ​ലം ഇ.​കെ. നാ​യ​നാ​ർ അ​ക്കാ​ദ​മി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "വി​ത്ത്' ഉ​ത്ത​ര​മേ​ഖ​ലാ യു​വ​സാ​ഹി​ത്യ ക്യാ​മ്പ് ഇ​ന്ന് സ​മാ​പി​ക്കും. ഇ​ന്ന​ലെ "ജീ​വി​ത​ത്തി​ന്‍റെ എ​ഴു​ത്തു​ക​ൾ' സെ​ഷ​നി​ൽ പ്ര​ശ​സ്ത ക​വി സു​കു​മാ​ര​ൻ ചാ​ലി​ഗ​ദ്ദ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ശ​സ്ത ഗോ​ത്ര സാ​ഹി​ത്യ​കാ​രി ബി​ന്ദു ഇ​രു​ളം, ജ​യ​കു​മാ​ർ ചെ​ങ്ങ​മ​നാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

"ക​ഥ​യി​ലെ ന​ട​ത്ത​ങ്ങ​ൾ' സെ​ഷ​നി​ൽ ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ, "ക​ഥ​യു​ടെ വ​ഴി​ക​ൾ' സെ​ഷ​നി​ൽ ടി.​പി. വേ​ണു​ഗോ​പാ​ല​ൻ, കെ.​കെ. ര​മേ​ഷ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. "ക​വി​ത​യു​ടെ അ​ക​വും പു​റ​വും' സെ​ഷ​നി​ൽ മാ​ധ​വ​ൻ പു​റ​ച്ചേ​രി, "ച​രി​ത്ര​വും സാ​ഹി​ത്യ​വും' സെ​ഷ​നി​ൽ ഡോ. ​ശ്രീ​ക​ല മു​ല്ല​ശേ​രി, "ഡി​ജി​റ്റ​ൽ കാ​ല​ത്തെ എ​ഴു​ത്ത്' സെ​ഷ​നി​ൽ ഒ.​പി. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഡോ. ​കെ.​പി. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ എം. ​ഷാ​ജ​ർ മു​ഖ്യാ​തി​ഥി​യാ​കും.

രാ​വി​ലെ വി​വി​ധ സെ​ഷ​നു​ക​ളി​ൽ നാ​രാ​യ​ണ​ൻ കാ​വു​മ്പാ​യി, ഡോ. ​ആ​ർ. രാ​ജ​ശ്രീ തു​ട​ങ്ങി​യ​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക്യാ​മ്പി​ൽ പാ​ല​ക്കാ​ട് മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ഏ​ഴു ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 45 എ​ഴു​ത്തു​കാ​ർ പ​ങ്കെ​ടു​ക്കും.