മു​രി​ങ്ങ​ക്കൃ​ഷി വ്യാ​പി​പ്പി​ക്ക​ൽ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Monday, November 4, 2024 3:24 AM IST
ഇ​രി​ട്ടി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​രി​ങ്ങ​ക്കൃ​ഷി വ്യാ​പി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യു​ള്ള തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ 96 വാ​ർ​ഡു​ക​ളി​ലാ​യി ഒ​രു ല​ക്ഷം മു​രി​ങ്ങ​ത്തൈ​ക​ളാ​ണ് ന​ടു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കീ​ഴ​ല്ലൂർ പ​ഞ്ചാ​യ​ത്തി​ലെ എ​ട​യ​ന്നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ​മ്പൗ​ണ്ടി​ൽ മു​രി​ങ്ങ​ത്തൈ ന​ട്ട് ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​രി​ധി​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​രി​ങ്ങ ന​ഴ്സ​റി ആ​രം​ഭി​ക്കും. മു​രി​ങ്ങ​യു​ടെ ഔ​ഷ​ധഗു​ണം, പ്രാ​ധാ​ന്യം, വ​രു​മാ​നം മാ​ർ​ഗം എന്നിവയെക്കുറിച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​പി. മീ​രാ​ഭാ​യ് വി​ശ​ദീ​ക​രി​ച്ചു.

ന​വകേ​ര​ള ഹ​രി​ത വി​ദ്യാ​ല​യ പ്ര​ഖ്യാ​പ​നം വാ​ർ​ഡ് മെം​ബ​ർ ഷ​ബീ​ർ എ​ട​യ​ന്നൂ​ർ ന​ട​ത്തി. ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​മാ​രാ​യ ഷീ​ജ, ജി​ഷ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ. അ​ബ്ദു​ൾ ജ​ലീ​ൽ, മു​ഖ്യാ​ധ്യാ​പി​ക ജി. ​ഗീ​ത, ജോ​യി​ൻ​ന്‍റ് ബി​ഡി​ഒ പി.​ ദി​വാ​ക​ര​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ബീ​ന, പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ രാ​ജ് പ​ഞ്ചാ​യ​ത്ത് അ​ക്ര​ഡി​റ്റ് എ​ൻ​ജി​നി​യ​ർ പി.​പി. വ​ർ​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.