മാ​ഞ്ഞു​തു​ട​ങ്ങി​യ സീ​ബ്രാ​ലൈ​നു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക്‌ ബു​ദ്ധി​മു​ട്ടാ​കു​ന്നു
Monday, November 4, 2024 3:24 AM IST
ശ്രീ​ക​ണ്ഠ​പു​രം: ന​ഗ​ര​ത്തി​ൽ തി​ര​ക്കേ​റി​യ ഇ​ട​ങ്ങ​ളി​ൽ മാ​ഞ്ഞു​തു​ട​ങ്ങി​യ സീ​ബ്രാ​ലൈ​നു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക്‌ ബു​ദ്ധി​മു​ട്ടാ​കു​ന്നു. ചി​ല​യി​ട​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും ലൈ​നു​ക​ൾ മാ​ഞ്ഞു. ഏ​റ്റ​വും തി​ര​ക്കേ​റി​യ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ന്നി​ല​ട​ക്കം അ​ഞ്ച് സീ​ബ്രാ​ലൈ​നു​ക​ളാ​ണു​ള്ള​ത്. ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ന്നി​റ​ങ്ങു​ന്ന യാ​ത്രി​ക​ർ​ക്ക്‌ റോ​ഡ്‌ മു​റി​ച്ച് ക​ട​ക്കാ​ൻ ആ​ശ്ര​യം ഈ ​സീ​ബ്രാ​ലൈ​നു​ക​ളാ​ണ്. എ​ന്നാ​ൽ, ഇ​തി​ൽ പ​ല​തും പൂ​ർ​ണ​മാ​യും മാ​ഞ്ഞ നി​ല​യി​ലും.

ശ്രീ​ക​ണ്ഠ​പു​രം സ്കൂ​ളി​ന് മു​ൻ​വ​ശം, സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും സ​മാ​ന അ​വ​സ്ഥത​ന്നെ. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കും അ​ടു​ത്തെ​ത്തു​മ്പോ​ൾ മാ​ത്ര​മാ​ണ്‌ സീ​ബ്രാ​ലൈ​ൻ കാ​ണാ​നാ​കു​ന്ന​ത്‌.

സീ​ബ്രാ​ലൈ​ൻ മു​റി​ച്ചു ക​ട​ക്കു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി കൊ​ടു​ക്കു​ന്നി​ല്ല എ​ന്ന പ​രാ​തി​യു​മു​ണ്ട്‌. കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മാ​ണ് ഏ​റെ​യും ബു​ദ്ധി​മു​ട്ടു​ന്ന​ത്‌.