മാ​ലി​ന്യമു​ക്ത ന​വ​കേ​ര​ള കാ​മ്പ​യി​ൻ; ഹ​രി​ത പ്ര​ഖ്യാ​പനം നടത്തി
Monday, November 4, 2024 3:24 AM IST
ഇ​രി​ട്ടി: മാ​ട​ത്തി​ൽ ടൗ​ണി​നെ ശു​ചി​ത്വ സു​ന്ദ​ര മാ​തൃ​ക ഹ​രി​ത ടൗ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. മാ​ലി​ന്യമു​ക്ത ന​വ​കേ​ര​ളം കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൂ​ച്ചെ​ടി​ക​ളും ത​ണ​ൽ മ​ര​ങ്ങ​ളും വ​ച്ചു പി​ടി​പ്പി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. ശു​ചി​ത്വ ടൗ​ണാ​യു​ള്ള പ്ര​ഖ്യാ​പ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി നി​ർ​വ​ഹി​ച്ചു.

മാ​ട​ത്തി​ൽ ടൗ​ണി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത കേ​ര​ള മി​ഷ​ൻ ആ​ർ​പി ജ​യ​പ്ര​കാ​ശ് പ​ന്ത​ക്ക പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വാ​ർ​ഡ് മെം​ബ​ർ പി. ​സാ​ജി​ത്, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ വി. ​പ്ര​മീ​ള, ബി​ജു കോ​ങ്ങാ​ട​ൻ, ഷൈ​ജ​ൻ ജേ​ക്ക​ബ്, അ​നി​ൽ എം. ​കൃ​ഷ്ണ​ൻ, സിഡിഎ​സ് ചെ​യ​ർപേ​ഴ്സൺ സ്മി​ത ര​ജി​ത് തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.

ക്ലീ​ൻസി​റ്റി, ഗ്രീ​ൻസി​റ്റി ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ട​ത്തി​ൽ ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, മൈ​ത്രി സാം​സ്കാ​രി​ക വേ​ദി എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ചെ​ടി​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്ത​ത്. സി​ഐ​ടി​യു ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ ത​ണ​ൽ മ​ര​ങ്ങ​ൾ ന​ട്ടു പി​ടി​പ്പി​ച്ചു.

മ​ട്ട​ന്നൂ​ർ: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടാ​ളി പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഹ​രി​ത സ്ഥാ​പ​ന​ങ്ങ​ളാ​ക്കി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നെ ഹ​രി​ത സ്ഥാ​പ​ന​മാ​യി പ്ര​ഖ്യാ​പി​ച്ചു.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​പ​ദ്മ​നാ​ഭ​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​സി. ശ്രീ​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​തകേ​ര​ളം മി​ഷ​ൻ ജി​ല്ലാ റി​സോ​ഴ്സ് പേ​ഴ്സ​ൺ ജ​യ​പ്ര​കാ​ശ് പ​ന്ത​ക്ക വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം. ​വ​സ​ന്ത, കെ. ​ദി​വാ​ക​ര​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​ധീ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​വി. ഷം​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.