തളിപ്പറമ്പ്: പിണറായി സര്‍ക്കാര്‍ കവര്‍ന്നെടുത്ത രണ്ട് ശതമാനം ഡിഎയുടെ 39 മാസത്തെയും മൂന്ന് ശതമാനം ഡിഎയുടെ 40 മാസത്തെയും കുടിശിക അനുവദിക്കണമെന്ന് കെഎസ്എസ്പിഎ തളിപ്പറമ്പ് ബ്ലോക്ക് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
കപ്പാലം വ്യാപാരഭവനില്‍ സമ്മേളനം കെപിസിസി സെക്രട്ടറി ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ ബ്ലോക്ക് പ്രസിഡന്റ് പി.ടി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.വി. പ്രേമരാജന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ. രാമകൃഷ്ണന്, കമ്മിറ്റിയംഗങ്ങളായ പി. സുഖദേവന്‍, പി. അബൂബക്കര്‍, ജില്ലാ പ്രസിഡന്റ് കെ. മോഹനന്, ഡിസിസി സെക്രട്ടറി ഇ.ആര്. വിനോദ്, തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.എന്‍. പൂമംഗലം, ഡോ. പി. സതീശന് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി.ടി.പി. മുസ്തഫ-പ്രസിഡന്റ്, സി. ശ്രീധരന്, മേരിക്കുട്ടി ജോണ്‍, ഡോ. പി. സതീശന്, കെ. ബാലകഷ്ണന്‍-വൈസ് പ്രസിഡന്റുമാർ, കെ.വി. പ്രേമരാജന്‍-സെക്രട്ടറി, എം. ചന്ദ്രന്, ഡി. മാത്തുകുട്ടി, കെ.എസ്. ശെല്‍വരാജ്, കെ. സുരേഷ്കുമാര്‍-ജോ. സെക്രട്ടറിമാർ, എം.വി. നാരായണന്-ട്രഷറര്‍. വനിതാ ഫോറം: ഒ.വി. ശോഭന -പ്രസിഡന്റ്, എം.കെ കാഞ്ചനകുമാരി-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.