മാ​ർ​പാ​പ്പ​യു​ടെ ചാ​ക്രി​ക​ലേ​ഖ​നം; നേ​ര​റി​വാ​യി സെ​മി​നാ​ർ
Sunday, November 3, 2024 7:50 AM IST
പേ​രാ​വൂ​ർ: മാ​ർ​പാ​പ്പ​യു​ടെ ദി​ലെ​ക്സി​ത്ത് നോ​സ് (അ​വ​ൻ ന​മ്മെ സ്നേ​ഹി​ച്ചു) എ​ന്ന ചാ​ക്രി​ക ലേ​ഖ​ന​ത്തെ​ക്കു​റി​ച്ച് "നേ​ര​റി​വ്-24 ' എ​ന്ന പേ​രി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ള​ത്തി​ലെ പ്ര​ഥ​മ ദി​ന​പ​ത്ര​മാ​യ ദീ​പി​ക​യും തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹ​വും ചേ​ർ​ന്നാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. പേ​രാ​വൂ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ ത​ല​ശേ​രി അ​തി​രൂ​പ​ത ചാ​ൻ​സല​ർ റ​വ. ഡോ. ​ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​റോ​യ് ക​ണ്ണൻ​ചി​റ സി​എം​ഐ (കൊ​ച്ചേ​ട്ട​ൻ-​ദീ​പി​ക) ക്ലാ​സ് ന​യി​ച്ചു.

ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ർ 24 നാ​ണ് തി​രു​ഹൃ​ദ​യ ഭ​ക്തി​യെ​ക്കു​റി​ച്ചു​ള്ള ചാ​ക്രി​ക ലേ​ഖ​നം മാ​ർ​പാ​പ്പ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 1673 ൽ ​വി​ശു​ദ്ധ മാ​ർ​ഗ​ര​റ്റ് മേ​രി അ​ല​ക്കോ​ക്കി​ന് യേ​ശു​വി​ന്‍റെ തി​രു​ഹൃ​ദ​യ ദ​ർ​ശ​നം ല​ഭി​ച്ച​തി​ന്‍റെ 350 ാം വാ​ർ​ഷി​ക​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട ദി​ലെ​ക്സി​ത്ത് നോ​സ് എ​ന്ന ചാ​ക്രി​ക​ലേ​ഖ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ​ത്തെ പ​ഠ​ന​സെ​മി​നാ​റാ​ണ് "നേ​ര​റി​വ്-24 ' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.

ഇം​ഗ്ലീ​ഷ്, ലാ​റ്റി​ൻ ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​യ ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ന്‍റെ മ​ല​യാ​ളം പ​രി​ഭാ​ഷ ഇ​നി​യും പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല. ത​ന്‍റെ നാ​ലാ​മ​ത്തെ ചാ​ക്രി​ക ലേ​ഖ​ന​ത്തി​ൽ സ്നേ​ഹ​ത്താ​ൽ മു​റി​വേ​ൽ​പ്പി​ക്ക​പ്പെ​ട്ട ക്രി​സ്തു​വി​ന്‍റെ തി​രു​ഹൃ​ദ​യ​ത്തെ​ക്കു​റി​ച്ചാ​ണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സം​സാ​രി​ക്കു​ന്ന​ത്. തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹം ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി. ​ഡോ. ട്രീ​സാ പാ​ല​യ്ക്ക​ൽ എ​സ്എ​ച്ച് ചാ​ക്രി​ക​ലേ​ഖ​ന​ത്തി​ന്‍റെ കാ​ലി​ക​പ്ര​സ​ക്തി​യെ​ക്കു​റി​ച്ച് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പേ​രാ​വൂ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ള്ളി ആ​ർ​ച്ച്പ്രീ​സ്റ്റ് ഫാ. ​മാ​ത്യു തെ​ക്കേ​മു​റി​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എ​കെ​സി​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​ഫി​ലി​പ്പ് ക​വി​യി​ൽ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ക​ണ്ണൂ​ർ ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ വ​ലി​യ​പ​റ​മ്പി​ൽ സ്വാ​ഗ​ത​വും പാ​രിഷ് സെ​ക്ര​ട്ട​റി ജോ​ജോ കൊ​ട്ടാ​രം​കു​ന്നേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. വൈ​ദി​ക​രും സ​മ​ർ​പ്പി​ത​രും വി​ശ്വാ​സ​പ​രി​ശീ​ല​ന രം​ഗ​ത്ത് ശു​ശ്രൂ​ഷ ചെ​യ്യു​ന്ന മ​താ​ധ്യാ​പ​ക​രും മാ​തൃ​വേ​ദി അം​ഗ​ങ്ങ​ളും ഉ​ൾ​പ്പ​ടെ നി​ര​വ​ധി ആ​ളു​ക​ൾ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.