പ​റ​ശി​നി മ​ട​പ്പു​ര ശ്രീ ​മു​ത്ത​പ്പ​ൻ ക്ഷേ​ത്രം പ്ര​വേ​ശ​ന ക​വാ​ടം സ​മ​ർ​പ്പി​ച്ചു
Monday, November 4, 2024 3:24 AM IST
പ​റ​ശി​നി​ക്ക​ട​വ്: മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി പ​റ​ശി​നി​ക്ക​ട​വ് ക​ച്ച​വ​ട ക്ഷേ​മ ആ​രോ​ഗ്യ സു​ര​ക്ഷ ചാ​രി​റ്റ​ബ​ൾ ട്ര​സ്റ്റ് രം​ഗ​ത്ത്. ഇ​തി​ന്‍റെ ആ​ദ്യ പ​ടി​യെ​ന്ന​നി​ല​യി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ പു​രാ​ത​ന​വ​ഴി​യി​ൽ പ​ണി​ത മ​നോ​ഹ​ര​മാ​യ ക​വാ​ട​ത്തി​ന്‍റെ സ​മ​ർ​പ്പ​ണം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ്‌​ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ക​ച്ച​വ​ട സം​ഘം അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ആ​ന്തൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ മു​കു​ന്ദ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഭ​ക്ത ജ​ന​ങ്ങ​ൾ വ​ന്നി​രു​ന്ന​ത് പ​ടി​ക​ളി​റ​ങ്ങി​യാ​യി​രു​ന്നു. ഇ​വി​ടെ​യാ​ണ് ക​വാ​ടം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന് സ​മീ​പ​ത്താ​യി​ട്ടു ത​ന്നെ നി​ർ​മി​ക്കു​ന്ന കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ- ഡോ​ർ​മെ​റ്റ​റി കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും ന​ട​ന്നു. അ​മ്പ​തി​ലേ​റെ​പ്പേ​ർ​ക്ക് ഒ​രേ​സ​മ​യം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​രീ​തി​യി​ലാ​ണ് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​ത്.

മു​ക​ളി​ല​ത്തെ നി​ല​യി​ൽ ഡോ​ർ​മെറ്റ​റി സൗ​ക​ര്യ​വും ഒ​രു​ക്കു​ന്നു​ണ്ട്. ക​വാ​ട​ത്തി​ന്‍റെ ര​ണ്ട് സൈ​ഡി​ലു​മു​ള്ള റോ​ഡ​രി​കു​ക​ളും, ക്ഷേ​ത്ര ന​ട​യി​ലെ ചു​മ​രു​ക​ളും ടൈ​ൽ​സ് പാ​കി​യും സി​മ​ന്‍റി​ട്ടും മ​നോ​ഹ​ര​മാ​ക്കി​യ​ത് ക്ഷേ​ത്ര ട്ര​സ്റ്റി​യും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ്. അ​തു​പോ​ലെ റോ​ഡി​ന് ഇ​രു​വ​ശ​വും അ​മ്പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വു​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​ട​വ​ഴിയി​ലും റോ​ഡ് സൈ​ഡി​ലും ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സു​ഗ​മാ​യ സ​ഞ്ചാ​ര​ത്തി​ന് ലൈ​റ്റു​ക​ളും പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്.