ക​രി​യം​കാ​പ്പ് മു​ത​ൽ രാ​മ​ച്ചി​വ​രെ‌‌ തൂ​ക്കു​വേ​ലി നി​ർ​മി​ക്കും
Tuesday, November 5, 2024 8:36 AM IST
അ​ട​യ്ക്കാ​ത്തോ​ട്: ക​രി​യം​കാ​പ്പ് മു​ത​ൽ രാ​മ​ച്ചി​യി​ലേ​ക്ക് ര​ണ്ടു​കി​ലോ​മീ​റ്റ​ർ തൂ​ക്കു​വേ​ലി നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്നു. പ​ഞ്ചാ​യ​ത്ത് വി​ഹി​തം അ​ട​ക്കം ന​ബാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 16 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് തൂ​ക്കു​വേ​ലി നി​ർ​മി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​മ​ച്ചി സാ​ങ്കേ​ത​ത്തി​ൽ സ്ഥ​ലം ഉ​ട​മ​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. വ​ള​യം​ചാ​ൽ മു​ത​ൽ കാ​ര്യം​കാ​പ്പ് വ​രെ ആ​ന​മ​തി​ൽ ഉ​ണ്ടെ​ങ്കി​ലും ക​രി​യം​കാ​പ്പ് മു​ത​ൽ രാ​മ​ച്ചി, ശാ​ന്തി​ഗി​രി പാ​ലു​കാ​ച്ചി വ​രെ ആ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യം നേ​രി​ടു​ന്നു​ണ്ട്. മ​തി​ലി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ ക​ട​ന്നു വ​രു​ന്ന​ത്. തൂ​ക്കു​വേ​ലി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഇ​തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

യോ​ഗ​ത്തി​ന് കേ​ള​കം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ് അ​ധ്യ​ക്ഷ​ക വ​ഹി​ച്ചു. കൊ​ട്ടി​യൂ​ർ റേഞ്ച് ഓ​ഫീ​സ​ർ ടി.​ബി. പ്ര​സാ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മ​ണ​ത്ത​ണ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീസ​ർ ടി. ​പ്ര​മോ​ദ്കു​മാ​ർ, പ​ഞ്ചാ​യ​ത്ത്‌ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​ജീ​വ​ൻ പാ​ലു​മ്മി, തോ​മ​സ്‌ പു​ളി​ക്ക​ക്ക​ണ്ട​തി​ൽ, പാ​ലു​കാ​ച്ചി വ​ന​സം​ര​ക്ഷ​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​പ്പാ​ക്കാ​ട്ട്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പ്ര​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നാ​ളെ മു​ത​ൽ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​വൃ​ത്തി​എ​ത്ര​യും പെ​ട്ട​ന്ന് പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. വാ​ർ​ഡ് മെ​ംബർ ചെ​യ​ർ​മാ​നാ​യി 11അം​ഗ ക​മ്മ​റ്റി​യും രൂ​പീ​ക​രി​ച്ചു. ര​ണ്ടു കി​ലോ​മീ​റ്റ​റി​ന് ശേ​ഷ​മു​ള്ള രാ​മ​ച്ചി, ശാ​ന്തി​ഗി​രി ഉ​ൾ​പ്പെ​ടു​ന്ന ബാ​ക്കി​യു​ള്ള ഭാ​ഗ​ത്തെ തൂ​ക്കു​വേ​ലി ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ന്‍റെ​സ​ഹാ​യ​ത്തോ​ടെ ഈ ​വ​ർ​ഷം ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കും. ബീ​റ്റ് ഫോ​റ​സ്റ്റ​ർ​മാ​രാ​യ അ​നൂ​പ്‌, ബാ​ല​കൃ​ഷ്ണ​ൻ, ഗ​ണേ​ഷ്, വ​ച്ച​ർ​മാ​ർ, പ്ര​ദേ​ശ​വാ​സി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.