കു​ന്നോ​ത്ത് ന​സ്ര​ത്ത് പ്ര​കൃ​തി ചി​കി​ത്സാ കേ​ന്ദ്രം കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, November 2, 2024 4:27 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി ന​സ്ര​ത്ത് സി​സ്‌​റ്റേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ന്നോ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ന​സ്ര​ത്ത് പ്ര​കൃ​തി ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദക​ർ​മ​വും ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വെ​ഞ്ച​രി​പ്പ് ക​ർ​മം ന​ട​ത്തി. പ്ര​കൃ​തി ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം നി​ർ​വ​ഹി​ച്ചു. ഫ​ല​കം അ​നാ​ച്ഛാ​ദ​നം ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, സ​ജീ​വ് ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സു​പ്പീ​രി​യ​ർ ജ​ന​റ​ൽ സി​സ്‌​റ്റ​ർ ജ​സീ​ന്ത, സി​സ്റ്റ​ർ ജ്യോ​തി​സ് ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്‌​റ്റ​ർ മേ​രി ജോ​സ്, ഡോ. ​സി​സ്‌​റ്റ​ർ അ​നി​ല, ഡോ. ​സി​സ്‌​റ്റ​ർ പി.​സി. ജി​ൻ​സ്മോ​ൾ, ഡോ. ​സി​സ്‌​റ്റ​ർ അ​നു​മ​രി​യ, സി​സ്റ്റ​ർ ലി​സ്ബ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ്ര​കൃ​തി ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. 35 പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മാ​യി 34,000 ച​തു​ര​ശ്ര അ​ടി സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള കെ​ട്ടി​ട സ​മു​ച്ച​യ​മാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.