അ​ശ​ര​ണ​ര്‍​ക്ക് ഒ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി തു​ട​ങ്ങി
Saturday, November 2, 2024 4:27 AM IST
ചെ​റു​പു​ഴ: വാ​ര്‍​ധ​ക്യ​സ​ഹ​ജ​വും അ​ല്ലാ​ത്ത​തു​മാ​യ രോ​ഗ​ങ്ങ​ള്‍ മൂ​ലം ത​ള​ര്‍​ന്ന് ക​ഴി​യു​ന്ന​വ​ര്‍​ക്ക് മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ച്ചു​ ന​ല്‍​കാ​ന്‍ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി യൂ​ത്ത് വിം​ഗ് ചെ​റു​പു​ഴ യൂ​ണി​റ്റ് ന​ട​പ്പാ​ക്കു​ന്ന അ​ശ​ര​ണ​ര്‍​ക്ക് ഒ​രു കൈ​ത്താ​ങ്ങ് പ​ദ്ധ​തി തു​ട​ങ്ങി.

അ​കാ​ല​ത്തി​ല്‍ പൊ​ലി​ഞ്ഞ മു​ന്‍ യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ പ്ര​തീ​ഷ് ചു​ണ്ട​യു​ടെ സ്മ​ര​ണാ​ര്‍​ഥ​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ചെ​റു​പു​ഴ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്‌​സാ​ണ്ട​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​ശ്രീ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം. ​ബാ​ല​കൃ​ഷ്ണ​ന്‍ മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ല ക​മ്മി​റ്റി​യം​ഗം എം.​വി. ശ​ശി, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സു​ലേ​ഖ വി​ജ​യ​ന്‍, യൂ​ത്ത് വിം​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ന്തോ​ഷ്, വ​നി​ത വിം​ഗ് പെ​രി​ങ്ങോം ഏ​രി​യ പ്ര​സി​ഡ​ന്‍റ് സ​തി വി​ജ​യ​കു​മാ​ര്‍, കെ. ​സു​ഭാ​ഷ്, സി.​പി. അ​ഫ്‌​സ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.