സ്ഥി​രം റൂ​ട്ടി​ൽനി​ന്ന് സൗ​ഹൃ​ദ റൂ​ട്ട് ഒ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി​യും യാ​ത്ര​ക്കാ​രും
Saturday, November 2, 2024 4:27 AM IST
ആ​ല​ക്കോ​ട്: പൈ​ത​ൽ​മ​ല-ത​ല​ശേ​രി റൂ​ട്ടി​ൽ സ്ഥി​ര​മാ​യി യാ​ത്ര ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ദീ​പാ​വ​ലി ദി​ന​ത്തി​ൽ വ​ഴി​മാ​റി​യോ​ടി​യ​ത് സൗ​ഹൃ​ദത്തി​ന്‍റ പു​തി​യ റൂ​ട്ടി​ലേ​ക്ക്.

പ​തി​വ് റൂ​ട്ടി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രാ​ണ് ഓ​ഫീ​സ് വേ​ഷ​ങ്ങ​ളൊ​ക്കെ അ​ഴി​ച്ചു​വ​ച്ച് വ​യ​നാ​ട്ടി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യ​ത്. പൈ​ത​ൽ​മ​ല-​ത​ല​ശേ​രി റൂ​ട്ടി​ൽ 2006ലാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.

രാ​വി​ലെ 6.30ന് ​പൈ​ത​ൽ​മ​ല​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് ചെ​മ്പേ​രി, ശ്രീ​ക​ണ്ഠ​പു​രം, ഇ​രി​ക്കൂ​ർ വ​ഴി 9.30ന് ​ത​ല​ശേ​രി​യി​ലെ​ത്തും. തു​ട​ർ​ന്ന് വൈ​കുന്നേരം 4.45ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 8.15ന് ​പൈ​ത​ൽ​മ​ല​യി​ലെ​ത്തും. സ്ഥി​രം യാ​ത്ര​ക്കാ​രാ​ണേ​റെ​യും.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ച​യ്യു​ന്ന വ​രു​മാ​യി "ഹൗ​സ്‌​ഫു​ൾ' ആ​യി​ട്ടാ​ണ് സ​ർ​വീ​സ്. ബ​സെ​ത്തി​യ സ്ഥ​ല​ങ്ങ​ൾ അ​റി​യാ​നും വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നു​മു​ണ്ടാ​ക്കി​യ സ്ഥി​രം യാ​ത്ര​ക്കാ​രു​ടെ വാ​ട്‌​സ്ആ​പ് യാ​ത്ര​ക്കൂ​ട്ടാ​യ്മ​യാ​ണ് ഒ​ഴി​വ് ദി​ന​ത്തി​ൽ ചു​രം ക​യ​റാ​നും മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

മ​ട്ട​ന്നൂ​രി​ലെ ര​ണ്ടു​വ​യ​സു​കാ​രി രേ​വ​തി ഷി​ജു മു​ത​ൽ 58 പേ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ ആ​റി​ന് ക​ണ്ണൂ​ർ ഡി​പ്പോ​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട് പൂ​ക്കോ​ട് ത​ടാ​കം, എ​ട​ക്ക​ൽ​ഗു​ഹ, എ​ൻ​ഊ​ര്, ഹ​ണി മ്യൂ​സി​യം എ​ന്നി​വ സ​ന്ദ​ർ​ശി​ച്ച് രാ​ത്രി 11നാ​ണ് ക​ണ്ണൂ​രി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

ത​ല​ശേ​രി ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ മ​ല​പ്പ​ട്ടം സ്വ​ദേ​ശി കെ.​പി. പ്രേ​മ​രാ​ജ​ൻ, ബ്ര​ണ്ണ​ൻ കോ​ള​ജ് ലൈ​ബ്രേ​റി​യ​ൻ ക​ണി​യാ​ർ​വ​യ​ൽ സ്വ​ദേ​ശി ഇ.​വി. പു​രു​ഷോ​ത്ത​മ​ൻ, ത​ല​ശേ​രി കോ​ട​തി ജീ​വ​ന​ക്കാ​ര​ൻ ഇ.​പി. ന​സീ​ർ, കോ​ട​തി​യി​ൽ​നി​ന്ന് വി​ര​മി​ച്ച എ.​പി. ച​ന്ദ്ര​ൻ എ​ന്നി​വ​രാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ ആ​സൂ​ത്ര​ക​ർ.

ദീ​പാ​വ​ലി ദി​ന​ത്തി​ലെ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ദി​പം തെ​ളി​ച്ച് കെ​എ​സ്ആ​ർ​ടി​സി​ക്ക് ഐ​ക്യ​ദാ​ർ​ഡ്യ​വും രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് വി​നോ​ദ​യാ​ത്ര അ​വ​സാ​നി​പ്പി​ച്ച​ത്.