പ​രി​സ്ഥി​തി സെ​മി​നാ​ർ ന​ട​ത്തി
Sunday, September 29, 2024 5:57 AM IST
പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജാ കോ​ള​ജി​ൽ ച​രി​ത്ര​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി സെ​മി​നാ​ർ ന​ട​ത്തി. പ​രി​സ്ഥി​തി വി​ദ​ഗ്ധ​ൻ പ്ര​ഫ.​സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​ത്തി​നു ക​ർ​ഷ​ക​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു ന​ട​ത്തു​ന്ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ വി​ജ​യി​ക്കൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​പ്പാ​ടി പു​ഞ്ചി​രി​മ​ട്ട​ത്ത് ഉ​ണ്ടാ​യ​തു​പോ​ലു​ള്ള ദു​ര​ന്തം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. പ്ര​ഫ. ഷെ​ൽ​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡോ. ​ജോ​ഷി മാ​ത്യു, എ​ൻ. ബാ​ദു​ഷ, ഡോ. ​ഒ​ലി​വ​ർ നൂ​ണ്‍, ഡോ. ​അ​നൂ​പ് ത​ങ്ക​ച്ച​ൻ, എം. ​ഗം​ഗാ​ധ​ര​ൻ, പി.​വി. സ​നൂ​പ്കു​മാ​ർ, എം​സി. വി​ജി​ഷ, ഡോ. ​റാ​ണി എ​സ്. പി​ള്ള, നീ​ത ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.