ല​യ​ണ്‍​സ് ജി​ല്ലാ കു​ടും​ബ​സം​ഗ​മം ര​ണ്ടി​ന്
Saturday, September 28, 2024 6:10 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ല​യ​ണ്‍​സ് ജി​ല്ലാ കു​ടും​ബ സം​ഗ​മം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് മു​നി​സി​പ്പ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തും. ല​യ​ണ്‍​സ് ക്ല​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് സി. ​വ​ർ​ക്കി, റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എ​ൽ. ജോ​ണ്‍​സ​ണ്‍, ഡോ.​റോ​ജേ​ഴ്സ് സെ​ബാ​സ്റ്റ്യ​ൻ, സോ​ണ്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എ​സ്. ബി​ബി​ൻ, ഷി​നു വ​ർ​ഗീ​സ്, ഗി​രീ​ഷ്കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് 318ന്‍റെ​യും 20, 21 റീ​ജി​യ​നു​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ "സ​ങ്ക​ട​ക്ക​ട​ലി​ൽ ഒ​രു പു​ഞ്ചി​രി​വെ​ട്ടം’ എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ കെ.​വി. രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രും ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് ഭാ​ര​വാ​ഹി​ക​ളാ​യ ര​വി ഗു​പ്ത, ടൈ​റ്റ​സ് തോ​മ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത മു​ഖ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ല​യ​ണ്‍​സ് ക്ല​ബ് അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കും.

ഉ​രു​ൾ ദു​ര​ന്ത ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും മാ​ന​സി​ക​പി​രി​മു​റു​ക്കം കു​റ​യ്ക്കാ​ൻ സി​നി​മ-​ടെ​ലി​വി​ഷ​ൻ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ ഷോ​യും സ്നേ​ഹ​വി​രു​ന്നും പി​ന്നീ​ട് സം​ഘ​ടി​പ്പി​ക്കും.

കോ​ളി​യാ​ടി​യി​ൽ ല​യ​ണ്‍​സ് ക്ല​ബ അം​ഗം ര​തീ​ഷ് ന​ൽ​കി​യ പ​ത്ത് സെ​ന്‍റി​ൽ ജി​ല്ല​യി​ലെ 18 ല​യ​ണ്‍​സ് ക്ല​ബ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.