ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ദു​ര​വ​സ്ഥ: ബി​ജെ​പി മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Saturday, September 28, 2024 6:05 AM IST
മാ​ന​ന്ത​വാ​ടി: ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്കു​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി മ​ണ്ഡ​ലം ക​മ്മി​റ്റി ഡി​എം​ഒ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് മ​ല​വ​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രോ​ഗി​ക​ളെ തി​രി​ച്ച​യ​യ്ക്കാ​നു​ള്ള മ​ട​ക്ക​ൽ കോ​ള​ജ് ആ​യി മാ​റി​യെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

ആ​വ​ശ്യ​ത്തി​നു ഒ​പി​ക​ൾ പോ​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ചി​കി​ത്സാ​നി​ഷേ​ധം നി​ത്യ​സം​ഭ​വ​മാ​ണ്. മ​തി​യാ​യ ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ നി​ര​വ​ധി രോ​ഗി​ക​ളാ​ണ് മ​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ന്ന സാ​ഹ​ച​ര്യം ദ​യ​നീ​യ​മാ​ണെ​ന്നു പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ണ്ണ​ൻ ക​ണി​യാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​സ്റ്റ​ർ, ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന സ​മി​തി അം​ഗം പു​ന​ത്തി​ൽ രാ​ജ​ൻ, ഇ. ​മാ​ധ​വ​ൻ, എം. ​പി. സു​കു​മാ​ര​ൻ, കെ. ​ജ​യേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.