ക​രാ​റു​കാ​രു​ടെ സ​മ​രം റേ​ഷ​ൻ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​ക്കി
Saturday, September 28, 2024 6:10 AM IST
മാ​ന​ന്ത​വാ​ടി: എ​ൻ​എ​ഫ് എ​സ്എ ഗോ​ഡൗ​ണ്‍ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ക​രാ​റു​കാ​രു​ടെ സ​മ​രം ജി​ല്ല​യി​ൽ റേ​ഷ​ൻ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​ക്കി. സ​മ​രം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​ത് റേ​ഷ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും വ​ല​യ്ക്കു​ക​യാ​ണ്.

ട്രാ​ൻ​സ്പോ​പോ​ർ​ട്ടേ​ഷ​ൻ ഇ​ന​ത്തി​ൽ തു​ക കു​ടി​ശി​ക​യാ​വു​ക​യും ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലേ​ക്ക് അ​ട​ച്ച തു​ക ഡാ​മേ​ജ് ഇ​ന​ത്തി​ൽ വ​ക​യി​രു​ത്തു​ക​യും ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​രാ​റു​കാ​ർ ക​ഴി​ഞ്ഞ 14നാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്.

എ​ഫ്സി​ഐ ഗോ​ഡൗ​ണി​ൽ​നി​ന്നു റേ​ഷ​ൻ വി​ത​ര​ണ​ത്തി​നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി, വൈ​ത്തി​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ പി​ഡി​എ​സ് എ​ൻ​എ​ഫ്എ​സ്എ ഗോ​ഡൗ​ണു​ക​ളി​ലാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്.

​ക​ട​ക​ളി​ൽ അ​ടു​ത്ത മാ​സം വി​ത​ര​ണം ചെ​യ്യ​ണ്ട റേ​ഷ​ൻ എ​ത്തേ​ണ്ട സ​മ​യ​മാ​ണി​പ്പോ​ൾ. ജി​ല്ല​യി​ൽ 314 റേ​ഷ​ൻ ക​ട​ക​ളാ​ണ് ഉ​ള്ള​ത്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.