ഓ​ണ​ക്കാ​ല വ​രു​മാ​നം: നോ​ർ​ത്ത് സോ​ണി​ൽ മാ​ന​ന്ത​വാ​ടി ഡി​പ്പോ​യ്ക്ക് നാ​ലാം സ്ഥാ​നം
Saturday, September 28, 2024 6:05 AM IST
മാ​ന​ന്ത​വാ​ടി: ഓ​ണ​ക്കാ​ല സ​ർ​വീ​സി​ലൂ​ടെ നേ​ടി​യ വ​രു​മാ​ന​ത്തി​ൽ കെഎസ്ആ​ർ​ടി​സി നോ​ർ​ത്ത് സോ​ണി​ൽ മാ​ന​ന്ത​വാ​ടി ഡി​പ്പോ​യ്ക്ക് നാ​ലാം സ്ഥാ​നം. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടു​ന്ന നോ​ർ​ത്ത് സോ​ണി​ലാ​ണ് 79 ഷെ​ഡ്യു​ളു​ക​ളു​ള്ള മാ​ന​ന്ത​വാ​ടി ഡി​പ്പോ ഓ​ണ​ക്കാ​ല​ത്ത് മി​ക​ച്ച ക​ള​‌ക‌്ഷ​ൻ നേ​ടി​യ​ത്. ഉ​ത്രാ​ട ദി​ന​ത്തി​ൽ 15,06,690 രൂ​പ​യാ​യി​രു​ന്നു ഡി​പ്പോ​യു​ടെ വ​രു​മാ​നം. ഓ​ണം അ​വ​ധി അ​വ​സാ​നി​ച്ച 23ന് 14,62,785 ​രൂ​പ വ​രു​മാ​നം ല​ഭി​ച്ചു.

കോവി​ഡി​ന് മു​ൻ​പ് സം​സ്ഥാ​ന​ത്ത് വ​രു​മാ​ന ഇ​ന​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു ഡി​പ്പോ. ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ യാ​ത്ര​ക്കാ​ർ കു​റ​ഞ്ഞ​ത് വ​രു​മാ​ന​ത്തെ ബാ​ധി​ച്ചു. കോവി​ഡ് കാ​ല​ത്ത് നി​ർ​ത്തി​വ​ച്ച മാ​ന​ന്ത​വാ​ടി-​മൈ​സൂ​രു സ​ർ​വീ​സ് ക​ഴി​ഞ്ഞ ദി​വ​സം പു​ന​രാ​രം​ഭി​ച്ചു.

രാ​വി​ലെ 11.30ന് ​മാ​ന​ന്ത​വാ​ടി​യി​ൽ ആ​രം​ഭി​ക്കു​ന്ന സ​ർ​വീ​സ് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൈ​സൂ​രു​വി​ൽ​നി​ന്നു തി​രി​ക്കും. വൈ​കു​ന്നേ​രം 6.45ന് ​കു​ട്ട വ​ഴി മൈ​സൂ​രു​വി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തും. പി​റ്റേ​ന്നു രാ​വി​ലെ 6.45ന് ​ബാ​വ​ലി വ​ഴി മാ​ന​ന്ത​വാ​ടി​ക്കു തി​രി​ക്കും.