മ​ല​ങ്ക​ര അ​ല്മാ​യ​ർ കാ​രു​ണ്യ​ത്തി​ന്‍റെ ശ​ബ്ദ​മാ​വ​ണം: ബി​ഷ​പ് ജോ​സ​ഫ് മാ​ർ തോ​മ​സ്
Saturday, September 28, 2024 6:05 AM IST
മാ​ന​ന്ത​വാ​ടി: മ​ല​ങ്ക​ര അ​ല്മാ​യ​ർ കാ​രു​ണ്യ​ത്തി​ന്‍റെ ശ​ബ്ദ​മാ​ക​ണ​മെ​ന്ന് ബ​ത്തേ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ്. മ​ല​ങ്ക​ര കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ ബ​ത്തേ​രി രൂ​പ​ത, മാ​ന​ന്ത​വാ​ടി മേ​ഖ​ല​യി​ലെ എം​സി​എ, എം​സി​വൈ​എം, എം​സി​എം​എ​ഫ് എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​ത്തി​യ 94-ാമ​ത് പു​ന​രൈ​ക്യ വാ​ർ​ഷി​ക അ​ത്മാ​യ സ​മ്മേ​ള​ന​വും മേ​ഖ​ലാ വ​ച​ന​വ​ർ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2030 ആ​കു​ന്പോ​ഴേ​ക്കും മ​ല​ങ്ക​ര സ​ഭ​യി​ൽ സ്വ​ന്ത​മാ​യി ഭ​വ​നം ഇ​ല്ലാ​ത്ത ഒ​രു കു​ടും​ബം പോ​ലും ഉ​ണ്ടാ​കി​ല്ല. എ​ല്ലാ​വ​ർ​ക്കും ഭൂ​മി എ​ല്ലാ​വ​ർ​ക്കും ഭ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ ഭൂ-​ഭ​വ​ന രാ​ഹി​ത്യ​ത്തി​നു പ​രി​ഹാ​രം കാ​ണും. ഈ ​ഉ​ദ്യ​മ​ത്തി​ൽ ഏ​വ​രും കൈ​കോ​ർ​ക്ക​ണ​മെ​ന്ന് ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്തു.

ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ടാ​സ്ക് ഫോ​ഴ്സ് ലോ​ഗോ പ്ര​കാ​ശ​നം പി​താ​വ് നി​ർ​വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി പ്രോ​ട്ടോ വി​കാ​രി ഫാ.​റോ​യി വ​ലി​യ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത വൈ​ദി​ക ഉ​പ​ദേ​ഷ്ടാ​വ് ഫാ.​ജ​യിം​സ് മ​ലേ​പ​റ​ന്പി​ൽ,

റോ​യി വ​ലി​യ പ​റ​ന്പി​ൽ, ബേ​ബി നീ​ർ​ക്കു​ഴി, ലി​ന്‍റ ബാ​ബു, സീ​ന ബൈ​ജു, അ​ലി​ന്‍റ ഷാ​ജു, സെ​ൽ​ജു പ​ള്ളി​പ്പാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടൗ​ണി​ൽ പേ​പ്പ​ൽ പ​താ​ക​ക​ളും മു​ത്തു​ക്കു​ട​ക​ളും ഏ​ന്തി വ​ർ​ശ​ബ​ള​മാ​യ പ്രേ​ഷി​ത റാ​ലി ന​ട​ത്തി.