ലോ​ക പേ​വി​ഷ​ബാ​ധ ദി​നാ​ച​ര​ണം
Sunday, September 29, 2024 5:57 AM IST
മാ​ന​ന്ത​വാ​ടി: ലോ​ക പേ​വി​ഷ​ബാ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ്കി​ൽ ലാ​ബി​ൽ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​വി.​പി. രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സ​ർ​വെ​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ.​കെ.​ആ​ർ. ദീ​പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ർ ഹം​സ ഇ​സ്മാ​ലി, ഡെ​പ്യൂ​ട്ടി ഓ​ഫീ​സ​ർ കെ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് കെ.​കെ. അ​ഷ്റ​ഫ്, എ​പ്പി​ടെ​മോ​ള​ജി​സ്റ്റ് ഡോ. ​ബി​പി​ൻ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പി​എ​ച്ച്സി​ക​ളി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന​ത്തി​ന് കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗം അ​സി.​പ്ര​ഫ​സ​ർ ഡോ.​ഇ. ഡാ​നി​ഷ് നേ​തൃ​ത്വം ന​ൽ​കി.