മാനന്തവാടി: എട്ടുവർഷമായി ജീവനക്കാരെ സർക്കാർ വഞ്ചിക്കുകയാണെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ. അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാൻ സർക്കാർ തയാറാകണമെന്നു ജയകുമാർ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മോബിഷ് പി. തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർഖാൻ സംഘടനാചർച്ചയും ട്രഷറർ എം.ജെ. തോമസ് ഹെർബിറ്റ് യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഭാരവാഹികളായ ജി.എസ്. ഉമാശങ്കർ, കെ.കെ. രാജേഷ്ഖന്ന, രഞ്ജു കെ. മാത്യു, വി.പി. ബോബിൻ, എം.പി. ഷനിജ്, വി.എൽ. രാകേഷ് കമൽ, കെ. പ്രദീപൻ, ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഹനീഫ ചിറക്കൽ, കെ.എ. മുജീബ്, കെ.ടി. ഷാജി, സജി ജോണ്, ജോർജ് സെബാസ്റ്റ്യൻ,
ഇ.എസ്. ബെന്നി, ആർ. രാംപ്രമോദ്, സി.ജി. ഷിബു, സി.കെ. ജിതേഷ്, എം.ജി. അനിൽകുമാർ, കെ.ആർ. രതീഷ്കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ടി. ഷാജി(പ്രസിഡന്റ്), പി.ജെ. ഷൈജു(സെക്രട്ടറി), സി.ജി. ഷിബു(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.