വാ​ണി​മേ​ലിൽ 14 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം; ജാ​ഗ്ര​ത ന​ട​പ​ടി​ക​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്
Sunday, September 29, 2024 5:18 AM IST
നാ​ദാ​പു​രം: വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ൽ ഭീ​തി പ​ര​ത്തി മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു. മേ​ഖ​ല​യി​ലെ ഒ​രു യു​പി സ്കൂ​ളി​ലെ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ൾ​ക്കും ര​ണ്ട് അ​ധ്യാ​പ​ക​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 14 ആ​യി ഉ​യ​ർ​ന്നു. രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ സ്കൂ​ളു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ​വും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ ക്ലോ​റി​നേ​ഷ​നും ന​ട​ത്തി വ​രു​ന്നു​ണ്ട്. സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ ഉ​പ്പി​ലി​ട്ട ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ , സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ വി​ല്പ​ന ന​ട​ത്ത​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.