പേ​രാ​മ്പ്ര​യി​ല്‍ മൊ​ബൈ​ല്‍ ട​വ​റി​നെ​തി​രേ പ്ര​തി​ഷേ​ധ​ം
Sunday, September 29, 2024 5:11 AM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്തി​ലെ പൈ​തോ​ത്ത്റോ​ഡ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ മൊ​ബൈ​ല്‍ ട​വ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത്.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ 25 കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന നീ​ലോ​ത്ത് മീ​ത്ത​ല്‍ എ​ന്ന സ്ഥ​ല​ത്താ​ണ് സ്വ​കാ​ര്യ മൊ​ബൈ​ല്‍ ക​മ്പ​നി ട​വ​ര്‍ നി​ര്‍​മാ​ണ​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച ശേ​ഷ​മാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​സ്തു​ത മൊ​ബൈ​ല്‍ ട​വ​റി​നെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്.

ട​വ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്‍​കി. വി​ല്ലേ​ജ് ഓ​ഫീ​സ്, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, സ്ഥ​ലം എം​പി എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി. മു​ഖ്യ​മ​ന്ത്രി, എം​എ​ല്‍​എ, ജി​ല്ലാ ക​ള​ക്ട​ര്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ എ​ന്നി​വ​ര്‍​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ നി​വേ​ദ​നം ന​ല്‍​കും.

ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് അം​ഗം എം.​കെ. ഷൈ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​ര്‍​വ ക​ക്ഷി യോ​ഗ​ത്തി​ല്‍ നൂ​റോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. എം.​കെ. ഷൈ​നി, വാ​ര്‍​ഡ് ക​ണ്‍​വീ​ന​ര്‍ ഗോ​പി മ​രു​തോ​റ, കെ.​എം. ശ്രീ​നി​വാ​സ​ന്‍ , ആ​ര്‍.​കെ. മു​ഹ​മ്മ​ദ്, അ​നീ​ഷ് ക​ര്‍​മ്മ,

കൊ​ല്ലി​യി​ല്‍ ഇ​ബ്രാ​ഹിം, കെ.​എം. പ്ര​കാ​ശ​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും കെ.​എ​ന്‍. സു​ധീ​ഷ് ചെ​യ​ര്‍​മാ​നും കെ.​എ​ന്‍. അ​ഭി​ലാ​ഷ്, ഇ​സ്മ​യി​ല്‍ നാ​ഗ​ന്‍​ക​ണ്ടി, റി​ജി​ന്‍ ബാ​ബു എ​ന്നി​വ​ര്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍​മാ​രും എ​ന്‍. എം. ​ശി​വേ​ഷ് ക​ണ്‍​വീ​ന​റും പി.​ബി രാ​ജേ​ഷ്,

എ​ന്‍.​എം പ​ക്ര​ന്‍, എ​ന്‍.​എം. സൗ​മി​നി എ​ന്നി​വ​ര്‍ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യും യു.​എം. സ​തീ​ശ​ന്‍ ട്ര​ഷ​റ​റാ​യു​മാ​ണ് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്‍​കി​യ​ത്.