"ഹൃ​ദ​യ​ത്തി​നു വേ​ണ്ടി ഒ​രു ന​ട​ത്തം' ഇ​ന്ന്
Sunday, September 29, 2024 5:11 AM IST
കോ​ഴി​ക്കോ​ട്‌: ലോ​ക ഹൃ​ദ​യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ർ​പ​റേ​ഷ​നും കേ​ര​ള ഹാ​ർ​ട്ട്‌ കെ​യ​ർ സൊ​സൈ​റ്റി​യും ചേ​ർ​ന്ന്‌ ഇ​ന്ന് ‘ഹൃ​ദ​യ​ത്തി​നു വേ​ണ്ടി ഒ​രു ന​ട​ത്തം’ സം​ഘ​ടി​പ്പി​ക്കും.

രാ​വി​ലെ ഏ​ഴി​ന്‌ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ്‌ പ​രി​സ​ര​ത്തു​നി​ന്ന്‌ ആ​രം​ഭി​ക്കു​ന്ന ന​ട​ത്തം ബീ​ച്ച്‌ റോ​ഡ്‌, ഫ്രീ​ഡം സ്‌​ക്വ​യ​ർ വ​ഴി സീ​ക്യൂ​ൻ ഹോ​ട്ട​ലി​ന്‌ മു​ന്നി​ലൂ​ടെ വ​ന്ന്‌ ഗു​ജ​റാ​ത്തി സ്‌​കൂ​ളി​ൽ സ​മാ​പി​ക്കും. കേ​ര​ള ഹാ​ർ​ട്ട്‌ കെ​യ​ർ സൊ​സൈ​റ്റി 19-ാം ത​വ​ണ​യാ​ണ് ‘ഹൃ​ദ​യ​ത്തി​ന് വേ​ണ്ടി ഒ​രു ന​ട​ത്തം’ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്‌.

ന​ട​ത്ത​ത്തി​ന് ശേ​ഷം കാ​ർ​ഡി​യോ​ള​ജി​സ്റ്റു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മു​ഖാ​മു​ഖം, 80 വ​യ​സ്സി​ന്‌ മു​ക​ളി​ലു​ള്ള​വ​രെ ആ​ദ​രി​ക്ക​ൽ എ​ന്നി​വ​യു​ണ്ടാ​കും. ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി പി​ന്നീ​ട് വി​ദ​ഗ്‌​ധ ചി​കി​ത്സ​യി​ൽ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ​ശേ​ഷം കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ജേ​താ​വാ​യ അ​ഡ്വ. എം. ​കെ. അ​ബ്ദു​ൾ സ​ലീ​മി​നെ ആ​ദ​രി​ക്കും.

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ രാ​വി​ലെ ഏ​ഴി​ന്‌ മു​മ്പ്‌ സം​ഘ​ട​ന​യു​ടെ ബാ​ന​ർ സ​ഹി​തം കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സ്‌ പ​രി​സ​ര​ത്ത്‌ എ​ത്ത​ണം.