ബൈ​ക്ക് മോ​ഷ്ടാ​ക്ക​ൾ പി​ടി​യി​ൽ
Saturday, September 28, 2024 5:02 AM IST
തി​രു​വ​മ്പാ​ടി: ബൈ​ക്ക് മോ​ഷ്ടാ​ക്ക​ളാ​യ ര​ണ്ടു​പേ​രെ തി​രു​വ​മ്പാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​രീ​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ശ​ര​വ​ണ​ൻ, ര​ഞ്ജു എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വ​മ്പാ​ടി സി​ഐ ധ​ന​ഞ്ജ​യ​ദാ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. മ​ഞ്ചേ​രി​യി​ൽ നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച ഇ​രു​മ്പ് സാ​ധ​ന​ങ്ങ​ൾ തി​രു​വ​മ്പാ​ടി ഹൈ​സ്കൂ​ൾ റോ​ഡി​ലെ ഒ​രു ആ​ക്രി​ക്ക​ട​യി​ൽ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​റ​സ്റ്റ്.

പി​ടി​യി​ലാ​യ​വ​രി​ൽ ഒ​രാ​ൾ മു​ൻ​പും ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ തി​രു​വ​മ്പാ​ടി പോ​ലീ​സ് റി​മാ​ൻ​ഡ് ചെ​യ്തു.