ചാ​രാ​യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ
Saturday, September 28, 2024 5:19 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് കാ​നാ​ട്ട് ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡി​നു മു​മ്പി​ൽ നി​ന്നും 10 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. മ​ല​യി​ൽ​വീ​ട്ടി​ൽ രാ​ജു (57) വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത്.

കോ​ഴി​ക്കോ​ട് ഐ​ബി​യി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​സ​ജീ​വ​ൻ ന​ൽ​കി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ലു​ശേ​രി റെ​യ്ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.