വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ: വി​ദ്യാ​ർ​ഥി​യു​ടെ ന​ഴ്സിം​ഗ് പ​ഠ​നം ഏ​റ്റെ​ടു​ത്ത് യൂ​ത്ത്ഫ്ര​ണ്ട്-എം
Saturday, September 28, 2024 5:02 AM IST
വിലങ്ങാട്: വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ൽ വീ​ടും സ്ഥ​ല​വും ന​ശി​ച്ച കു​ടും​ബ​ത്തി​ലെ പ്ല​സ്ടു പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക്ക് ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​ന്‍റെ ചെ​ല​വു​ക​ൾ ഏ​റ്റെ​ടു​ത്ത് കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട്-എം. ​

മ​ഞ്ഞ​ക്കു​ന്നു സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ത്ത്ഫ്ര​ണ്ട്-എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് ചാ​ഴി​കാ​ട​ൻ വി​ദ്യാ​ർ​ഥി​ക്കു​ള്ള ന​ഴ്സിം​ഗ് അ​ഡ്മി​ഷ​ൻ കാ​ർ​ഡ് ഇ​ട​വ​ക വി​കാ​രി ഫാ.​ മാ​ർ​ട്ടി​ൻ മ​റ്റ​പ്പ​ള്ളി​ക്ക് കൈ​മാ​റി. യൂ​ത്ത്ഫ്ര​ണ്ട് എം ​പ​ത്ത​നം​തി​ട്ട ജി​ല്ലാ​ ക​മ്മിറ്റി​യാ​ണ് പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ 4.25 ല​ക്ഷം രൂ​പ സ്വ​രൂ​പി​ച്ച് സം​സ്ഥാ​ന ക​മ്മിറ്റി​ക്ക് കൈ​മാ​റി​യ​ത്.

ഓ​ഫി​സ് ചാ​ർ​ജ് സെ​ക്ര​ട്ട​റി ഷേ​യ്ക്ക് അ​ബ്ദു​ള്ള, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു തോ​മ​സ്, കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ തോ​മ​സ്, കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഇ​രൂ​രി, ജി​ല്ലാ സെ​ക്ര​ട്ട​റി ബോ​ബി മൂ​ക്ക​ൻ​തോ​ട്ടം,

തേ​ജ​സ് മാ​ത്യു, സു​ബി​ൻ ത​യ്യി​ൽ, സ​ണ്ണി ഞെ​ഴു​കും കാ​ട്ടി​ൽ, അ​ൽ​ഫോ​ൻ​സ റോ​ബി​ൻ, ജെ​യി​ൻ ചൂ​ര​പ്പൊ​യ്ക​യി​ൽ, മാ​ത്യു ജോ​ർ​ജ്, സോ​ണി കു​ര്യ​ൻ, ജോ​യ് പ​ന്നി​ല​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.