വീ​ണു കി​ട്ടി​യ തു​ക ഉ​ട​മ​യ്ക്ക് കൈ​മാ​റി
Saturday, September 28, 2024 5:19 AM IST
കൊ​യി​ലാ​ണ്ടി: ന​ഗ​ര​ത്തി​ൽ നി​ന്നും വീ​ണു​കി​ട്ടി​യ 50,000 രൂ​പ ഉ​ട​മ​യ്ക്ക് കൈ​മാ​റി. ചേ​ലി​യ മീ​ത്ത​ലെ പ​റ​യ​ൻ​കു​ഴി​യി​ൽ ജി​നീ​ഷി​നാ​ണ് കൊ​യി​ലാ​ണ്ടി ന​ഗ​ര​ത്തി​ൽ നി​ന്ന് അ​ൻ​പ​തി​നാ​യി​രം രൂ​പ ക​ള​ഞ്ഞു​കി​ട്ടി​യ​ത്. ഉ​ട​ൻ ത​ന്നെ കൊ​യി​ലാ​ണ്ടി ട്രാ​ഫി​ക് എ​എ​സ്ഐ എ. ​മ​നോ​ജി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ട്രാ​ഫി​ക് എ​സ്ഐ എം.​കെ. പു​രു​ഷോ​ത്ത​മ​ൻ, വി.​കെ. പ്ര​ദീ​പ​ൻ, കെ.​എം. ര​വീ​ന്ദ്ര​ൻ, എ​സ്‌​സി​പി​ഒ വി.​എം. മ​ഹേ​ഷ്, ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തി​ക്കോ​ടി പു​റ​ക്കാ​ട് സ്വ​ദേ​ശി മൊ​യ്തു​വി​ന്‍റെ​താ​യി​രു​ന്നു പ​ണം. ബാ​ങ്കി​ൽ നി​ന്നും പ​ണം എ​ടു​ത്ത് പോ​കു​മ്പോ​ൾ ക​ള​ഞ്ഞു പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജി​നീ​ഷി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ പോ​ലീ​സ് പ​ണം മൊ​യ്തു​വി​നു കൈ​മാ​റി.