ലു​ലു മാ​ളി​ല്‍ മാ​ല​മോ​ഷ​ണം; ദ​മ്പ​തി​ക​ള്‍ പി​ടി​യി​ല്‍
Saturday, September 28, 2024 5:02 AM IST
കോ​ഴി​ക്കോ​ട്:​ മാ​ങ്കാ​വ് ലു​ലു മാ​ളി​ല്‍ പ്രാ​ര്‍​ഥ​നാ​മു​റി​യി​ല്‍ ക​യ​റി 10 മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന കേ​സി​ല്‍ ദ​മ്പ​തി​ക​ള്‍ പി​ടി​യി​ല്‍. കാ​സ​ര്‍​കോ​ട് തൃ​ക്ക​രി​പ്പൂ​ര്‍ സ്വ​ദേ​ശി​യാ​യ ഫ​സി​ലു​ല്‍ റ​ഹ്മാ​ന്‍(35), ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​നി ഷാ​ഹി​ന (39) എ​ന്നി​വ​രെ​യാ​ണ് ക​സ​ബ പോ​ലീ​സും ടൗ​ണ്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​ഷ്‌​റ​ഫ് തെ​ങ്ങി​ല​ക്ക​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റ്റി ക്രൈം ​സ്‌​ക്വാ​ഡും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ലു​ലു മാ​ളി​ല്‍ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം എ​ത്തി​യ 10 മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യു​ടെ ക​ഴു​ത്തി​ലെ ഒ​ന്നേ​കാ​ല്‍ പ​വ​ന്‍ സ്വ​ര്‍​ണ​മാ​ല​യാ​ണ് പ്ര​തി​ക​ള്‍​പി​ടി​ച്ചു​പ​റി​ച്ച​ത് . ലു​ലു മാ​ളി​ലെ തി​ര​ക്കി​നി​ട​യി​ല്‍ ആ​ളു​ക​ളെ ക​ണ്ണു​വെ​ട്ടി​ച്ച് പു​റ​ത്തി​റ​ങ്ങി​യ പ്ര​തി​ക​ള്‍ ഒ​രു​മി​ച്ച് സ​ഞ്ച​രി​ക്കാ​തെ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി ട്രെ​യി​ന്‍ മാ​ര്‍​ഗം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ഉ​മ്മ​യു​ടെ പ​രാ​തി പ്ര​കാ​രം കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ക​സ​ബ പോ​ലീ​സ് ലു​ലു മാ​ളി​ലെ​യും റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​യും നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ള്‍ മു​ന്‍​പും പ​ന്തി​രാ​ങ്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സ​മാ​ന കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട ആ​ളു​ക​ളാ​ണ് .സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ പോ​ലീ​സ് കാ​സ​ര്‍​ഗോ​ഡ് പ​ട​ന്ന​യി​ല്‍​വ​ച്ച് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണ​മാ​ല പ്ര​തി​ക​ളി​ല്‍ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ള്‍ സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​എ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ക​സ​ബ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി.​ഗോ​പ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ക​സ​ബ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജ​ഗ​മോ​ഹ​ന്‍ ദ​ത്ത​ന്‍,അ​സി​സ്റ്റ​ന്‍റ്സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​സ​ജേ​ഷ് കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ പി.​സു​ധ​ര്‍​മ​ന്‍ ,രാ​ജീ​വ്കു​മാ​ര്‍ പാ​ല​ത്ത്,സി ​പി​ഒ ബി​ജി​ല​മോ​ള്‍, സി​റ്റി ക്രൈം​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എം. ​ഷാ​ലു , സി.​കെ.​സു​ജി​ത്, സൈ​ബ​ര്‍​സി​ലി​ലെ സ്‌​കൈ​ലേ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.