ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം
Sunday, September 29, 2024 5:11 AM IST
കൂ​രാ​ച്ചു​ണ്ട്: ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക്കി​ന്‍റെ​യും ഭ​ര​ണ​ഘ​ട​ന​യു​ടെ​യും 75-ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​രാ​ച്ചു​ണ്ട് കു​ടും​ബ​മൈ​ത്രി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​ര​ത്തി​ൽ എ.​കെ അ​നാ​മി​ക, കെ.​ടി. സൂ​ര്യ​ദേ​വ് (സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ കൂ​ട​ത്താ​യി) ഒ​ന്നാം സ്ഥാ​നം നേ​ടി.

പ​ർ​വ​ണ പ്ര​ശാ​ന്ത്, ഗൗ​തം കി​ഷോ​ർ, ( ഇ​എം​എ​ച്ച്എ​സ് ന​ന്മ​ണ്ട ) ര​ണ്ടാം സ്ഥാ​ന​വും, എം​എ​സ് നി​ഹാ​ര, എ​സ്. അ​ന​ഘ (എ​ൻ​എ​ൻ​കെ​എ​സ്എ​ച്ച്എ​സ് അ​വി​ട​ന​ല്ലൂ​ർ)​മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ദേ​വ​ഗി​രി കോ​ള​ജ് പൊ​ളി​റ്റി​ക്സ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ​ൺ തോ​മ​സ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.​സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഷി​ബു മാ​ത്യൂ​സ്, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ജോ​ഷി ജോ​സ​ഫ്, ചെ​യ​ർ​മാ​ൻ, കെ.​സി. ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.