കൈ​ത​പ്പൊ​യി​ൽ ലി​സാ കോ​ള​ജി​ൽ ദ്വി​ദി​ന രാ​ജ്യാ​ന്ത​ര സെ​മി​നാ​ർ തു​ട​ങ്ങി
Saturday, September 28, 2024 5:26 AM IST
താ​മ​ര​ശേ​രി: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​നം ജീ​വി​ത വൃ​ത്തി​യ​ല്ല ജീ​വി​ത ശൈ​ലി​യാ​ക്ക​ണ​മെ​ന്ന്
സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ദ​യാ​ഭാ​യി പ​റ​ഞ്ഞു. കൈ​ത​പ്പൊ​യി​ൽ ലി​സാ കോ​ള​ജി​ൽ ദ്വി​ദി​ന രാ​ജ്യാ​ന്ത​ര സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. മ​നു​ഷ്യ​നെ ന​ന്മ​യി​ലേ​ക്ക് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​ന്ന​താ​ക​ണം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​മെ​ന്നും ദ​യാ​ഭാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.

"ദു​ര​ന്ത അ​തി​ജീ​വ​ന​ത്തി​ൽ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്കും സം​ഭാ​വ​ന​ക​ളും; ചി​ല നൂ​ത​ന ആ​ശ​യ​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് സെ​മി​നാ​ർ ന​ട​ത്തി​യ​ത്. ലി​സ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​ന്നി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ഡോ. പോ​ൾ മു​ണ്ടു​മു​ഴി​ക്ക​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ ഡോ. ​മി​ഥി​ല മ​ല്ലി​ക പ്ര​സം​ഗി​ച്ചു.

കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി നാ​ൽ‌​പ​തോ​ളം കോ​ള​ജു​ക​ളി​ൽ നി​ന്ന് 400 ഓ​ളം കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ളും മ​ത്സ​ര​ങ്ങ​ളും പാ​ന​ൽ ച​ർ​ച്ച​ക​ളും ഫോ​ട്ടോ​പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.