കൊ​പ്ര ക​ട്ട​റി​ൽ കാ​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Sunday, September 29, 2024 5:18 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബേ​പ്പൂ​ർ വെ​സ്റ്റ് മാ​ഹി​യി​ൽ രേ​ണു​ക ഓ​യി​ൽ മി​ൽ ആ​ന്‍​ഡ് ഫ്ലോ​ർ മി​ല്ലി​ൽ കൊ​പ്ര ക​ട്ട​റി​ൽ കാ​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ബീ​ഹാ​ർ സ്വ​ദേ​ശി മു​ന്ന കു​മാ​റാ(25) ണ് ​കാ​ൽ വ​ഴു​തി കൊ​പ്ര ക​ട്ട​റി​ലേ​ക്ക് വീ​ണ​ത്. ഇ​ട​തു​കാ​ൽ പൂ​ർ​ണ​മാ​യും കൊ​പ്ര ക​ട്ട​റി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ മീ​ഞ്ച​ന്ത​യി​ൽ നി​ന്നെ​ത്തി​യ ടീം ​നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ട ക​ഠി​ന പ്ര​യ​ത്ന​ത്തി​നു ശേ​ഷം കൂ​ടു​ത​ൽ പ​രി​ക്കേ​ൽ​ക്കാ​തെ​യും പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​ക്കൊ​ണ്ടു​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.