കാ​യ​ണ്ണ​യി​ൽ പോ​ഷ​ൻ മാ​ഹ് അ​ഭി​യാ​ൻ സം​ഘ​ടി​പ്പി​ച്ചു
Saturday, September 21, 2024 4:42 AM IST
പേ​രാ​മ്പ്ര: കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ഷ​ൻ മാ​ഹ് അ​ഭി​യാ​ൻ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഓ​രോ അ​ങ്ക​ണ​വാ​ടി​ക​ളി​ലെ​യും കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ വി​വി​ധ ഭ​ക്ഷ​ണ വൈ​വി​ധ്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് പ്ര​ദ​ർ​ശ​നം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. ഷീ​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യ​പ്ര​കാ​ശ് കാ​യ​ണ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​മ​കൃ​ഷ്ണ​ൻ, സി​സ്റ്റ​ർ ബു​ഷ​റ, സി​ന്ധു, പ​ത്മ​ജ, ഇ.​സി. അ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.