കു​റ്റ്യാ​ടി ബൈ​പാ​സ് റോ​ഡ് നി​ർ​മാ​ണ പ്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം
Saturday, September 21, 2024 4:34 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്കി​നു താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​മാ​യി ബൈ​പാ​സി​ന്‍റെ പ്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം 30ന് ​മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കും. ബൈ​പാ​സി​ന് വേ​ണ്ടി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ കാ​ല​ത്ത് സ്ഥ​ലം എം​എ​ൽ​എ​യാ​യി​രു​ന്ന കെ.​കെ. ല​തി​ക​യാ​ണ് ശ്ര​മം ന​ട​ത്തി​യ​ത്.

തു​ട​ർ​ന്ന് കു​റ്റ്യാ​ടി എം​എ​ൽ​എ പാ​റ​ക്ക​ൽ അ​ബ്ദു​ള്ള​യും ബൈ​പാ​സി​നാ​യി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന​തി​ലു​ള്ള കാ​ല​താ​മ​സം ബൈ​പാ​സ് വ​രു​ന്ന​തി​ന് ത​ട​സ​മാ​യി നി​ന്നു.

ഭൂ​മി ഏ​റ്റ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ 39.42 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ്. കി​ഫ്ബി വ​ഴി​യാ​ണ് ഫ​ണ്ട് ല​ഭി​ക്കു​ന്ന​ത്. ബാ​ബ് ക​ൺ​സ്ട്ര​ക്ഷ​നാ​ണ് നി​ർ​മാ​ണ ക​രാ​ർ.

വ​ട​ക​ര റോ​ഡി​ലെ ക​ടേ​ക്ക​ച്ചാ​ലി​ൽ നി​ന്ന് തു​ട​ങ്ങി മൊ​താ​ക്ക​ര വ​യ​ൽ വ​ഴി പേ​രാ​മ്പ്ര റോ​ഡി​ലെ പാ​ല​ത്തി​ന​ടു​ത്ത് എ​ത്തു​ന്ന രീ​തി​യി​ലാ​ണ് നി​ർ​മാ​ണം. 12 മീ​റ്റ​ർ വീ​തി​യി​ൽ 1.5 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ക.