റോ​ഡി​ന് ഓ​വു​ചാ​ല്‍ നി​ർ​മി​ച്ചി​ല്ല: ടാ​റിം​ഗ് ത​ക​രു​ന്നു
Saturday, September 21, 2024 4:34 AM IST
കൂ​രാ​ച്ചു​ണ്ട്: അ​ടു​ത്ത​കാ​ല​ത്ത് ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി ന​ട​ത്തി​യ റോ​ഡി​ന് ഓ​വു​ചാ​ല്‍ നി​ർ​മി​ക്കാ​ത്ത​തി​നാ​ൽ ടാ​റിം​ഗ് ത​ക​രു​ന്നു. കൂ​രാ​ച്ചു​ണ്ട് - കോ​ഴി​ക്കോ​ട് പി​ഡ​ബ്ല്യു​ഡി റോ​ഡി​ലെ ഊ​ളേ​രി ഭാ​ഗ​ത്താ​ണ് റോ​ഡി​ലൂ​ടെ ഉ​റ​വ വെ​ള്ളം ഒ​ഴു​കു​ന്ന​തു മൂ​ലം ടാ​റിം​ഗ് ത​ക​രു​ന്ന​ത്. കോ​ഴി​ക്കോ​ടി​നു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്‌. ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി ന​ട​ത്തി​യ​താ​ണ്.

എ​ന്നാ​ൽ, പ്ര​വ​ർ​ത്തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഓ​വു​ചാ​ല്‍ നി​ർ​മാ​ണം റോ​ഡി​ന്‍റെ ഈ ​മേ​ഖ​ല​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​നി​യും പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത നി​ല​യി​ലാ​ണു​ള്ള​ത്. റോ​ഡി​ന്‍റെ അ​ശാ​സ്ത്രീ​യ​മാ​യ പ്ര​വ​ർ​ത്തി മൂ​ലം രൂ​പം കൊ​ണ്ട ഉ​റ​വ​യും മ​ഴ​വെ​ള്ള​വും റോ​ഡി​ലൂ​ടെ ഒ​ഴു​കി റോ​ഡ് ത​ക​രു​ന്നു​വെ​ന്നാ​ണ് വ്യാ​പ​ക​മാ​യി ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.

ഒ​ട്ട​ന​വ​ധി ബ​സു​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഓ​ടു​ന്ന തി​ര​ക്കേ​റി​യ റോ​ഡാ​ണി​ത്. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.