സ്വ​ച്ഛ​ത ഹി ​സേ​വാ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി
Saturday, September 21, 2024 4:34 AM IST
കോ​ഴി​ക്കോ​ട്: മേ​രാ യു​വ​ഭാ​ര​ത്, നെ​ഹ്‌​റു യു​വ​കേ​ന്ദ്ര, നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്വ​ച്ഛ​ത ഹി ​സേ​വാ പ​രി​പാ​ടി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്രൊ​വി​ഡ​ന്‍​സ് വി​മ​ന്‍​സ് കോ​ള​ജി​ലെ​യും അ​ല്‍ ഇ​ര്‍​ഷാ​ദ് ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് വി​മ​ന്‍​സ് കോ​ള​ജി​ലെ​യും നൂ​റോ​ളം എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ കോ​ഴി​ക്കോ​ട് സി​വി​ല്‍​സ്റ്റേ​ഷ​നി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ര്‍​പ്പെ​ട്ടു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, ബീ​ച്ച്, കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശു​ചീ​ക​രി​ക്കും.

ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​ഗൗ​ത​മ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. നെ​ഹ്‌​റു യു​വ​കേ​ന്ദ്ര ജി​ല്ലാ യൂ​ത്ത് ഓ​ഫീ​സ​ര്‍ സി. ​സ​നൂ​പ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​സം​ഗീ​ത ജി. ​കൈ​മ​ള്‍, ലി​ജോ ജോ​സ​ഫ്, ശു​ചി​ത്വ മി​ഷ​ന്‍ പ്ര​തി​നി​ധി​ക​ളാ​യ സി.​കെ. സ​രി​ത്, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, ജ്യോ​തി​ഷ്, എ​ന്‍​എ​സ്എ​സ് വ​ള​ന്‍റി​യ​ർ​മാ​രാ​യ കെ.​എം. മേ​ഘ, ഫാ​സി​ല ത​സ്നി, ദേ​വി​ക എ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.