പ്ര​ഫ. എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ ചെ​യ​ര്‍ ഉ​ദ്ഘാ​ട​നം 23ന്
Saturday, September 21, 2024 4:34 AM IST
തേ​ഞ്ഞി​പ്പ​ലം: ഇ​ന്ത്യ​യെ കാ​ര്‍​ഷി​ക സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ന​യി​ച്ച ശാ​സ്ത്ര പ്ര​തി​ഭ​യാ​യ പ്ര​ഫ. എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍റെ പേ​രി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ആ​രം​ഭി​ക്കു​ന്ന ചെ​യ​ര്‍ 23ന് ​സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. വി.​കെ. രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഉ​ച്ച​യ്ക്ക് 2.30ന് ​ഇ​എം​എ​സ് സെ​മി​നാ​ര്‍ കോം​പ്ല​ക്‌​സി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പ്ലാ​നിം​ഗ് ബോ​ര്‍​ഡം​ഗം പ്ര​ഫ. ജി​ജു അ​ല​ക്‌​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​പി. ര​വീ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​കും.

ഡോ. ​സ്വാ​മി​നാ​ഥ​ന്‍ വി​ഭാ​വ​നം ചെ​യ്ത വി​ധം ശാ​സ്ത്ര​പ​ഠ​ന​വും ഗ​വേ​ഷ​ണ​വും പ്ര​ചാ​ര​ണ​വും ഒ​രു​മി​ച്ചു കൊ​ണ്ടു പോ​കാ​നു​ള്ള ശ്ര​മ​മാ​ണ് കേ​ന്ദ്രം ഏ​റ്റെ​ടു​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​ക​ളി​ലൂ​ടെ​യും ഗ​വേ​ഷ​ക​രി​ലൂ​ടെ​യും ജ​ന​കീ​യ ശാ​സ്ത്ര പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ എ​ല്ലാ ശാ​സ്ത്ര​ഗ​വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളു​മാ​യും കൈ​കോ​ര്‍​ത്ത് പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്ന് ചെ​യ​ര്‍ കോ - ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​പി. സു​നോ​ജ് കു​മാ​ര്‍ പ​റ​ഞ്ഞു.

ശാ​സ്ത്ര നേ​ട്ട​ങ്ങ​ള്‍ സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​ര്‍​ക്കി​ട​യി​ലേ​ക്കെ​ത്തി​ക്കാ​നാ​യി സ​മ​ര്‍​പ്പി​ത ജീ​വി​തം ന​യി​ച്ച ഇ​ന്ത്യ​ന്‍ ഹ​രി​ത വി​പ്ല​വ​ത്തി​ന്‍റെ പി​താ​വി​നോ​ടു​ള്ള ആ​ദ​ര​മാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സെ​ന്‍റ​ര്‍ ആ​രം​ഭി​ക്കു​ന്ന​തോ​ടെ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്.