കോ​മ​ത്ത്ക​ര​യി​ൽ മ​ണ്ണി​ടി​ഞ്ഞു
Friday, September 20, 2024 4:33 AM IST
കൊ​യി​ലാ​ണ്ടി: ന​ന്തി ചെ​ങ്ങോ​ട്ടു​കാ​വ് ബൈ​പാ​സി​നാ​യി മ​ണ്ണെ​ടു​ത്ത കോ​മ​ത്ത്ക​ര​യി​ൽ മ​ണ്ണി​ടി​ഞ്ഞു. അ​തു​വ​ഴി പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. വൈ​ദ്യു​തി ലൈ​നും ത​ക​ർ​ന്നി​ട്ടു​ണ്ട്.

മ​ണ്ണി​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കൈ​ലാ​സ് റോ​ഡ് വ​ഴി​യും ബൈ​പാ​സി​ൽ നി​ന്നും ക​ള​ത്തി​ൽ​താ​ഴെ വ​ഴി ക​യ​റു​ന്ന റോ​ഡി​ലും ഗ​താ​ഗ​തം നി​രോ​ധി​ച്ചു.