അ​ഴി​മ​തി നി​യ​മ​നം: യൂ​ത്ത് കോ​ൺ​ഗ്ര​സ് ചേ​വാ​യൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഉ​പ​രോ​ധി​ച്ചു
Friday, September 20, 2024 4:29 AM IST
കോ​ഴി​ക്കോ​ട്: ചേ​വാ​യൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ത്തു​ന്ന അ​ഴി​മ​തി നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്ക് ഹെ​ഡ് ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു. ചേ​വാ​യൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി സ്വ​ന്ത​ക്കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ജോ​ലി ന​ൽ​കു​ന്ന​തി​ലും കോ​ഴ​വാ​ങ്ങി നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​രം ന​ട​ത്തി​യ​ത്.

നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്ക് മു​ൻ​പ് ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് മാ​ന​ദ​ണ്ഡം അ​ട്ടി​മ​റി​ച്ച് സ്വ​ന്ത​ക്കാ​രെ നി​യ​മി​ക്കാ​ൻ സു​താ​ര്യ​ത ഇ​ല്ലാ​തെ ഇ​ന്‍റ​ർ​വ്യു ന​ട​ത്തു​ന്ന​ത് അ​റി​ഞ്ഞാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​ര​ത്തി​ന് എ​ത്തി​യ​ത്.

എ​ൻ​എ​സ് യു ​ദേ​ശീ​യ ജ​ന. സെ​ക്ര​ട്ട​റി കെ.​എം.​അ​ഭി​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ഷ​ഹി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.