സോ​ഷ്യ​ൽ ഓ​ഡി​റ്റ് പ​ബ്ലി​ക് ഹി​യ​റിം​ഗ് സം​ഘ​ടി​പ്പി​ച്ചു
Saturday, September 21, 2024 4:42 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ സോ​ഷ്യ​ൽ ഓ​ഡി​റ്റ് പ​ബ്ലി​ക് ഹി​യ​റിം​ഗ് സം​ഘ​ടി​പ്പി​ച്ചു.

2023 ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ 2024 മാ​ർ​ച്ച് 31 വ​രെ​യു​ള്ള പ്ര​വ​ർ​ത്തി​ക​ളു​ടെ അ​വ​സാ​ന​ഘ​ട്ട സോ​ഷ്യ​ൽ ഓ​ഡി​റ്റ് പ​ബ്ലി​ക് ഹി​യ​റിം​ഗാ​ണ് പ​ന്നി​ക്കോ​ട് കൃ​ഷി ഭ​വ​ൻ ഹാ​ളി​ൽ ന​ട​ന്ന​ത്. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​സ​ൽ കൊ​ടി​യ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സോ​ഷ്യ​ൽ ഓ​ഡി​റ്റ് വി​ല്ലേ​ജ് റി​സോ​ഴ്സ് പേ​ഴ്സ​ൺ ഹ​ർ​ഷ സോ​ഷ്യ​ൽ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​ഷ ചേ​ല​പ്പു​റ​ത്തു, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബാ​ബു പൊ​ലു​ക്കു​ന്ന​ത്ത്, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ കെ. ​ജി​സീ​ന​ത്തു, യു.​പി. മ​മ്മ​ദ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​ആ​ബി​ദ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.