മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് പേ​ർ റി​മാ​ൻ​ഡി​ൽ
Saturday, September 21, 2024 4:23 AM IST
മു​ക്കം: മ​ദ്യ​പി​ച്ച് അ​മി​ത വേ​ഗ​ത​യി​ൽ വാ​ഹ​ന​മോ​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ ര​ണ്ട് പേ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ‌തി​രു​വ​മ്പാ​ടി സ്വ​ദേ​ശി​ക​ളാ​യ നി​ഷാം, വി​പി​ൻ എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്.

മു​ക്കം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വ​ച്ചാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ന​പൂ​ർ​വ്വ​മു​ള്ള ന​ര​ഹ​ത്യ ശ്ര​മ​ത്തി​നും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നു​മെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ കാ​ര​ശേ​രി ക​ൽ​പൂ​ർ സ്വ​ദേ​ശി സ​ൽ​മാ​നും ഭാ​ര്യ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​രു​വ​രും മു​ക്ക​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച കാ​റി​ന്‍റെ പു​റ​കി​ൽ നി​ന്നും എ​യ​ർ ഗ​ണും ബി​യ​ർ കു​പ്പി​യും ക​ണ്ടെ​ത്തി​യി​രു​ന്നു.