തൊ​ഴി​ല്‍ മേ​ഖ​ല​യി​ലെ ചൂ​ഷ​ണം ത​ട​യാ​ന്‍ നി​യ​മ​നി​ര്‍​മാ​ണം വേ​ണം: ജോ​ണ്‍​സ് ജോ​ര്‍​ജ് കു​ന്ന​പ്പി​ള്ളി​ല്‍
Saturday, September 21, 2024 4:23 AM IST
കോ​ഴി​ക്കോ​ട്: വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തീ​ക​രി​ച്ച​യു​ട​നെ വി​വി​ധ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്കു യു​വ​തീ യു​വാ​ക്ക​ള്‍ ക​ട​ന്നു വ​രു​മ്പോ​ഴു​ള്ള ചൂ​ഷ​ണം ത​ട​യു​ന്ന​തി​നു കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ നി​യ​മ​നി​ര്‍​മ്മാ​ണം ന​ട​ത്ത​ണ​മെ​ന്ന് കെ ​എ​സ് സി ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ് ജോ​ര്‍​ജ് കു​ന്ന​പ്പി​ള്ളി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ഴി​ല്‍ മേ​ഖ​ല​യി​ലെ സ​മ്മ​ര്‍​ദ​ങ്ങ​ള്‍ മൂ​ലം മ​ര​ണ​പ്പെ​ട്ട അ​ന്ന​യു​ടെ അ​മ്മ​യു​ടെ ക​ത്തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​ത് അ​നേ​കം ചൂ​ഷ​ണ​ങ്ങ​ളു​ടെ ചെ​റി​യൊ​രു സൂ​ച​ന മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.​കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ തൊ​ഴി​ല്‍ മേ​ഖ​ല​യി​ല്‍ ന​വാ​ഗ​ത​രാ​യി എ​ത്തു​ന്ന ചെ​റു​പ്പ​ക്കാ​ര്‍ നേ​രി​ടു​ന്ന വി​വി​ധ ചൂ​ഷ​ണ​ങ്ങ​ളേ​യും സ​മ്മ​ര്‍​ദ​ങ്ങ​ളെ​യും കു​റി​ച്ച് പ​ഠ​നം ന​ട​ത്തി തൊ​ഴി​ല്‍ സൗ​ഹാ​ര്‍​ദ അ​ന്ത​രീ​ക്ഷം ഉ​റ​പ്പു​വ​രു​ത്തു​വാ​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.​

കെ​എ​സ്‌​സി സം​സ്ഥാ​ന ക​മ്മി​റ്റി ഈ ​ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ഇ​മെ​യി​ല്‍ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചു.