താ​ലി​ബാ​ൻ തീ​വ്ര​വാ​ദ​ത്തി​ന് അ​ഫ്ഗാ​ൻ മ​ണ്ണ് അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഇ​ന്ത്യ
താ​ലി​ബാ​ൻ തീ​വ്ര​വാ​ദ​ത്തി​ന് അ​ഫ്ഗാ​ൻ മ​ണ്ണ് അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഇ​ന്ത്യ
Thursday, September 23, 2021 9:17 AM IST
ന്യൂ​യോ​ർ​ക്ക്: താ​ലി​ബാ​ൻ തീ​വ്ര​വാ​ദ​ത്തി​ന് അ​ഫ്ഗാ​ൻ മ​ണ്ണ് അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഇ​ന്ത്യ. അ​ഫ്ഗാ​ന്‍റെ മ​ണ്ണ് ഒ​രു ത​ര​ത്തി​ലും തീ​വ്ര​വാ​ദ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന താ​ലി​ബാ​ന്‍റെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത ന​ട​പ്പാ​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

ഭീകരരുടെ സാന്നിധ്യം അഫ്ഗാൻ മണ്ണിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി20 ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജ​യ​ശ​ങ്ക​ർ.

അ​ഫ്ഗാ​ൻ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും പ്രാ​തി​നി​ധ്യം ഉ​ൾ​പ്പെ​ടു​ന്ന വി​ശാ​ല​മാ​യ ഒ​രു പ്ര​ക്രി​യ​യാ​ണ് താ​ലി​ബാ​നി​ൽ​നി​ന്നും ലോ​കം പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ജ​യ​ശ​ങ്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.