ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാലു വയസുകാരൻ മരിച്ചു
Sunday, July 13, 2025 2:54 AM IST
വാഗമൺ: വഴിക്കടവിലെ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചുകയറി നാലു വയസുകാരൻ മരിച്ചു. അമ്മയ്ക്ക് പരിക്കേറ്റു. തിരുവനന്തപുരം നേമം ശാസ്താ ലെയിനിൽ ശബരിനാഥിന്റെ മകൻ അയാൻസ്നാഥ് ആണ് മരിച്ചത്.
പാലാ പോളി ടെക്നിക് കോളജ് അധ്യാപികയായ അമ്മ ആര്യ മോഹൻ പരിക്കുകളോടെ മാർ സ്ലീവ ആശുപത്രിയിൽ ചികിത്സയിലാണ്.
ചാർജ് ചെയ്യാൻ കാർ നിർത്തിയിട്ട് മറ്റൊരു ഭാഗത്ത് ഇരിക്കുകയായിരുന്ന അമ്മയുടെയും കുഞ്ഞിന്റെയും മേൽ മറ്റൊരു കാർ വന്ന് ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നിനായിരുന്നു അപകടം നടന്നത്.