ലോകേഷ് എന്നെ വേണ്ടവിധം ഉപയോഗിച്ചില്ല; നിരാശ വെളിപ്പെടുത്തി സഞ്ജയ് ദത്ത്
Saturday, July 12, 2025 2:15 PM IST
ലിയോ സിനിമയിൽ ലോകേഷ് കനകരാജ് തന്നെ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന് നടൻ സഞ്ജയ് ദത്തിന്റെ വെളിപ്പെടുത്തൽ. പുതിയ കന്നഡ ചിത്രം ‘കെ ഡി – ദ് ഡെവിൾ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് സഞ്ജയ് ദത്ത് ഇക്കാര്യം പറഞ്ഞത്.
""രജനികാന്തിനോടും കമല്‍ ഹാസനോടും ബഹുമാനമുണ്ട്. അവരെന്റെ സീനിയേഴ്സാണ്. അവരില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. രജനികാന്തിനോടൊപ്പം ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം വളരെ എളിമയുള്ള വ്യക്തിയാണ്. ദളപതി വിജയ്ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിലും എനിക്ക് വളരയെധികം സന്തോഷമുണ്ട്.
പക്ഷേ ലോകേഷ് കനകരാജിനോട് എനിക്ക് ദേഷ്യമുണ്ട്. കാരണം ലിയോയില്‍ അദ്ദേഹം എനിക്ക് ഒരു വലിയ റോള്‍ തന്നില്ല, എന്നെ ശരിക്ക് ഉപയോഗിച്ചില്ല.
അജിത് സാറിനേയും ഇഷ്ടമാണ്. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. രജനികാന്തിന്റെ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. കൂലിക്കായി കാത്തിരിയ്ക്കുകയാണ്. കമല്‍ ഹാസനു വേണ്ടി തഗ് ലൈഫും കാണും''. സഞ്ജയ് ദത്ത് പറഞ്ഞു.