University News
സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സല​ര്‍ നി​യ​മ​നം
കൊ​​​​ച്ചി: കാ​​​​ല​​​​ടി സം​​​​സ്‌​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ സ്റ്റു​​​​ഡ​​​​ന്‍റ് കൗ​​​​ണ്‍​സ​​​​ല​​​​ര്‍ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് ക​​​​രാ​​​​റ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്നു.

സൈ​​​​ക്കോ​​​​ള​​​​ജി​​​​യി​​​​ല്‍ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​വും കൗ​​​​ണ്‍​സ​​​​ലിം​​​​ഗി​​​​ല്‍ ര​​​​ണ്ടു വ​​​​ര്‍​ഷ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​പ​​​​രി​​​​ച​​​​യ​​​​വും നേ​​​​ടി​​​​യ​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

25000 രൂ​​​​പ പ്ര​​​​തി​​​​മാ​​​​സ വേ​​​​ത​​​​ന​​​​മാ​​​​യി ല​​​​ഭി​​​​ക്കും. ഉ​​​​ദ്യോ​​​​ഗാ​​​​ര്‍​ഥി​​​​ക​​​​ള്‍ അസൽ യോ​​​​ഗ്യ​​​​താ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ം പ്ര​​​​വൃ​​​​ത്തി​​​പ​​​​രി​​​​ച​​​​യ സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളും ബ​​​​യോ​​​​ഡാ​​​​റ്റ​​​​യു​​​​മാ​​​​യി 15ന് ​​​​രാ​​​​വി​​​​ലെ 10.30ന് ​​​​സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ കാ​​​​ല​​​​ടി മു​​​​ഖ്യ കാ​​​​മ്പ​​​​സി​​​​ലു​​​​ള​​​​ള ഭ​​​​ര​​​​ണ​​​നി​​​​ര്‍​വ​​​​ഹ​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ന്‍റ​​​​ര്‍​വ്യൂ​​​​വി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല അ​​​​റി​​​​യി​​​​ച്ചു.
More News