മും​​ബൈ: എ​​ച്ച്സി​​എ​​ൽ സ്ഥാ​​പ​​ക​​ൻ ശി​​വ് നാ​​ടാ​​ർ 2025 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ലാ​​ഭ​​വി​​ഹി​​തം നേ​​ടു​​ന്ന​​യാ​​ളാ​​​​യി. ലി​​സ്റ്റ് ചെ​​യ്ത ക​​ന്പ​​നി​​ക​​ളി​​ൽ നി​​ന്നു​​ള്ള ലാ​​ഭ​​വി​​ഹി​​ത​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ വി​​പ്രോ​​യു​​ടെ അ​​സിം പ്രേം​​ജി​​യെ​​യും വേ​​ദാ​​ന്ത​​യു​​ടെ അ​​നി​​ൽ അ​​ഗ​​ർ​​വാ​​ളി​​നെ​​യും മ​​റി​​ക​​ട​​ന്ന് എ​​ച്ച്സി​​എ​​ൽ സ്ഥാ​​പ​​ക​​ൻ ശി​​വ് നാ​​ടാ​​ർ രാ​​ജ്യ​​ത്തെ ഏ​​റ്റ​​വും സ​​ന്പ​​ന്ന​​നാ​​യ പ്രൊ​​മോ​​ട്ട​​റാ​​യി.

റി​​പ്പോ​​ർ​​ട്ട് അ​​നു​​സ​​രി​​ച്ച്, നാ​​ടാ​​ർ കു​​ടും​​ബം 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ എ​​ച്ച്സി​​എ​​ൽ ടെ​​ക്നോ​​ള​​ജീ​​സി​​ൽനി​​ന്ന് 9,906 കോ​​ടി രൂ​​പ സ​​ന്പാ​​ദി​​ച്ചു. ഒ​​രു വ​​ർ​​ഷം മു​​ന്പ് ഇ​​ത് 8,585 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. നാ​​ടാ​​ർ കു​​ടും​​ബ​​ത്തി​​ന് എ​​ച്ച്സി​​എ​​ൽ ടെ​​ക്നോ​​ള​​ജീ​​സി​​ൽ 60.82 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ൾ സ്വ​​ന്ത​​മാ​​യു​​ണ്ട്. 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ എ​​ച്ച്സി​​എ​​ൽ 16,290 കോ​​ടി രൂ​​പ​​യു​​ടെ ലാ​​ഭ​​വി​​ഹി​​തം ന​​ൽ​​കി. കു​​ടും​​ബ​​ത്തി​​ന്‍റെ മ​​റ്റൊ​​രു ലി​​സ്റ്റ​​ഡ് ക​​ന്പ​​നി​​യാ​​യ എ​​ച്ച്സി​​എ​​ൽ 2024 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലോ 2025 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ലോ ഇ​​ക്വി​​റ്റി ലാ​​ഭ​​വി​​ഹി​​തം പ്ര​​ഖ്യാ​​പി​​ച്ചി​​ല്ല.

അസിം പ്രേജിയുടെ ലാഭവിഹിതം പകുതിയായി കുറഞ്ഞു

വി​​പ്രോ​​യി​​ൽ​​നി​​ന്ന് അ​​സിം പ്രേം​​ജി കു​​ടും​​ബ​​ത്തി​​ന്‍റെ ലാ​​ഭ​​വി​​ഹി​​തം 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ പ​​കു​​തി​​യാ​​യി കു​​റ​​ഞ്ഞു. 2024 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ൽ ഇ​​ത് 9,128 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നെ​​ങ്കി​​ൽ 2025ൽ 4760 ​​കോ​​ടി രൂ​​പ​​യാ​​യി.

പ്ര​​ധാ​​ന​​മാ​​യും ആ ​​വ​​ർ​​ഷം ഓ​​ഹ​​രി തി​​രി​​ച്ചു​​വാ​​ങ്ങ​​ൽ ന​​ട​​ക്കാ​​തി​​രു​​ന്ന​​തി​​നാ​​ലാ​​ണ് അ​​സിം പ്രേം​​ജി കു​​ടും​​ബ​​ത്തി​​ന്‍റെ ലാ​​ഭ​​വി​​ഹി​​തം കു​​റ​​ഞ്ഞ​​ത്. 2024 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ൽ വി​​പ്രോ 12,000 കോ​​ടി രൂ​​പ​​യു​​ടെ തി​​രി​​ച്ചു​​വാ​​ങ്ങ​​ൽ ന​​ട​​ത്തി​​യി​​രു​​ന്നു. അ​​സിം പ്രേ​​ജി കു​​ടും​​ബ​​ത്തി​​ന് വി​​പ്രോ​​യി​​ൽ ഏ​​ക​​ദേ​​ശം 72.7 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ളു​​ണ്ട്.


2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ വേ​​ദാ​​ന്ത​​യു​​ടെ അ​​നി​​ൽ അ​​ഗ​​ർ​​വാ​​ൾ ത​​ന്‍റെ ലി​​സ്റ്റ​​ഡ് ഗ്രൂ​​പ്പ് ക​​ന്പ​​നി​​ക​​ളി​​ൽനി​​ന്ന് ഏ​​ക​​ദേ​​ശം 9,589 കോ​​ടി രൂ​​പ​​യു​​ടെ ലാ​​ഭ​​വി​​ഹി​​ത​​മാ​​ണ് നേ​​ടി​​യ​​ത്. സ്ഥാ​​പ​​ന​​ത്തി​​ന്‍റെ 56.38 ശ​​ത​​മാ​​നം ഓ​​ഹ​​രി​​ക​​ൾ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കു​​ടും​​ബ​​ത്തി​​ന് സ്വ​​ന്ത​​മാ​​ണ്.

റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ മു​​കേ​​ഷ് അം​​ബാ​​നി 3,655 കോ​​ടി രൂ​​പ​​യും ആ​​സ്റ്റ​​ർ ഡി​​എം ഹെ​​ൽ​​ത്ത്കെ​​യ​​റി​​ന്‍റെ ആ​​സാ​​ദ് മൂ​​പ്പ​​ൻ 2,574 കോ​​ടി രൂ​​പ​​യും ലാ​​ഭ​​വി​​ഹി​​തം നേ​​ടി.

2024ൽ 6,766 ​​കോ​​ടി രൂ​​പ ലാ​​ഭ​​വി​​ഹി​​തം ന​​ൽ​​കി​​യി​​ട​​ത്തു​​നി​​ന്ന് 2025 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ 7,443 കോ​​ടി രൂ​​പ​​യു​​ടെ ലാ​​ഭ​​വി​​ഹി​​ത​​മാ​​ണ് റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ന​​ൽ​​കി​​യ​​ത്. ക​​ന്പ​​നി​​യി​​ൽ 49.11 ശ​​ത​​മാ​​നം ഓ​​ഹ​​രി​​യു​​ള്ള മു​​കേ​​ഷ് അം​​ബാ​​നി കു​​ടും​​ബ​​ത്തി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലാ​​ണ്.

2025 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ൽ ദി​​ലീ​​പ് ഷാ​​ങ്‌വി കു​​ടും​​ബം സ​​ണ്‍ ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ​​സി​​ൽ നി​​ന്ന് 2091 കോ​​ടി രൂ​​പ​​യു​​ടെ ലാ​​ഭ​​വി​​ഹി​​തം നേ​​ടി.

2025 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ൽ ഗൗ​​തം അ​​ദാ​​നി​​യു​​ടെ കു​​ടും​​ബം ഗ്രൂ​​പ്പി​​ന്‍റെ ലി​​സ്റ്റ​​ഡ് സം​​രം​​ഭ​​ങ്ങ​​ളി​​ൽനി​​ന്ന് 1,460 കോ​​ടി രൂ​​പ​​യു​​ടെ ലാ​​ഭ​​വി​​ഹി​​തം നേ​​ടി.